ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പാത്രമായ്ഭവിക്കട്ടെ-
യങ്ങയാൽ ദയാനിധേ!
നിന്നിടേണ്ടനേകംനാ,-
മൊന്നുകിൽക്കാലം മാറു-
മല്ലെങ്കിൽക്കാലൻ വരും,
ശ്രമമുണ്ടീയൂളിതൻ
മട്ടൊരു നരകത്തെ
യമലോകത്തിങ്കലും
കണ്ടിടാനെന്നൻമതം.
കല്പിക്കൂ വേഗം ശിക്ഷ,
രാജകീയാതിഥ്യം ഞാ-
നിപ്പെഴന്നാലും ലഭി-
ച്ചാശ്വാസമാർന്നീടട്ടെ."

മതവും മദ്യവും

ഇതെന്തു കൂത്തെന്റെ സഹോരന്മാരേ?
മദിരാശിമന്്രിധുരന്ധരന്മാരേ?
മലബാർ ജില്ലയിൽ മദിരതൻ പാനം
വിലക്കിയോരല്ലീ വിവേകികൾ നിങ്ങൾ?
പിടിക്കയോ വീണ്ടും കരു ചിലേടത്ത-
ക്കുടിപ്പിശാചിനെക്കുടിയിരുത്തുവാൻ ?
മുറയ്കുമേലിലും നടന്നിടാമെന്നോ
നരന്നപേയമായ് വിധിച്ചൊരാദ്രാവം ?
ഒരു കൈകൊണ്ടോന്നു കൊടുത്തതായ്ക്കാട്ടി
മറുകൌ കൊണ്ടതു തിരിച്ചെടുക്കയോ ‍?
മതത്തിൻ പേർ ചൊല്ലിയൊഴിഞ്ഞുമാറുവാൻ
മറുനാട്ടിങ്കലേ ധ്വരകളോ നിങ്ങൾ ?
മതത്തിൽ വാച്ചിടും പുഴുക്കുത്തായതിൻ
മഹാർഹഭൂഷയായ്ക്കരുതിടുന്നുവോ?
കുനിക്കുവിൻ തല, കുമാർഗ്ഗനേതൃത്വം
തനിക്കുതാൻ പോന്നോർക്കുചിതമാകുമോ ?
അറയ്കുമീമാമൂൽ പുലർത്തണമെന്നു
ഹരജി മന്ത്രിമാര്‌ക്കയച്ചുപോൽ ചിലർ‌ !

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/31&oldid=173343" എന്ന താളിൽനിന്ന് ശേഖരിച്ചത്