ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നതു കേട്ടു മാനുഷരും
നന്നായ് തെളിഞ്ഞു മനസ്സുകൊണ്ടു

അത്തം കഴിഞ്ഞു നാളഞ്ചു ചെന്നാൽ
ഉത്രാടമസ്തമിച്ചിടുന്നെരം
ആനമുഖവനുവെണ്ടുവൊളം
പുത്തവിലൊടു നെരിപ്പടയും
നല്ല കരിമ്പൊടു നാരങ്ങയും
വെള്ളരി വെറ്റില ചെമ്പഴുക്ക
വെള്ളിവിളക്കും കൊളുത്തിവെച്ചി
കെവലാനന്ദായ്ചമഞ്ഞുകൊണ്ട
നാരിമാർ വന്നു നിറഞ്ഞവിടെ
പൂവറുത്തുംകൊണ്ട പിള്ളരവന്ന
നല്ല കടുന്തുടി കയ്യലകും
കൊണ്ടു വന്നീടുന്നു ബാലന്മാരും
നിൽക്കുന്ന നാരി ഞെറിഞ്ഞുടുത്തു
നല്ലൊന്നുപൊലെയതുള്ളകാലം
വെള്ള ഗജത്തിൽ കഴുത്തിലെറി
ലൊകം കുലുങ്ങിന വാദ്യങ്ങളും
ശംഖനിദാനം മുഴക്കിക്കൊണ്ട
തെക്കെക്കരയിന്നു ദെവന്മാരും
ആദിത്യദെവനും വന്നവിടെ
നാരദൻ വീണയും വായിച്ചിട്ട
നാരായണന്റെ എഴുന്നള്ളത്തും
പാടുന്ന താളത്തിൽ നൃത്തെംവെച്ചു
പാടിത്തുടങ്ങിനാർ ദെവകളും
നാരിമാരാട്ടവും പാട്ടവുമുണ്ട-
ആഘൊഷമെന്നെ പറവാനുള്ളം
വെള്ളം നരങ്ങിരിപാട്ടത്തിന്ന
പിന്നെയഭിഷെകം ചെയ്തുകൊണ്ട
ലൊകങ്ങൾ കണ്ടു തെളിഞ്ഞശെഷം
അന്നെരം ദെവനരുളിച്ചെയ്തു-
കാലമൊരാണ്ടിലൊരു ദിവസം
നിങ്ങളെക്കാണ്മാൻ വരുന്നു ഞാനും
ശ്രീമഹാദെവൻ പൊന്നദിക്കുനൊക്കി
അന്നു കരയുന്നു മാനുഷരും

114

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/116&oldid=201788" എന്ന താളിൽനിന്ന് ശേഖരിച്ചത്