ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

157 രിയായ ഭോഗവതി അതിന്നു സമീപത്താണു്. ദുർദ്ധർഷവും വിശാ ലകക്ഷ്യകളോടുകൂടിയതുമായ ആ മന്ദിരം തീക്ഷ്ണദംഷ്ട്രകളും ഉഗ്രവി ഷവുമുള്ള അസംഖ്യം ഘോരസർപ്പങ്ങളാൽ സുരക്ഷിതമാണു്. ഈ പുരിയിലാണു് പ്രജ്ഞാനും സർപ്പരാജാവുമായ വാസുകി പാർക്കുന്ന തു്. ഈ വിശിഷ്ടപുരിയും ചുറ്റുമുള്ള മറ്റു ഗൂഢദേശങ്ങളും നി ങ്ങൾ ചെന്നു തിരയേണം. അനന്തരം മഹാഋഷഭംപോലെ ഗംഭീ രമായി സ്ഥിതിചെയ്യുന്ന ഋഷഭപർവ്വതത്തിൽ ചെല്ലുവിൻ. സർവ്വ രത്മമയമായ ആ മഹാചലം ചിലപ്പോൾ ഗേംശീർഷം,പത്മകം, ഹരിചന്ദനം, എന്നിവയുടെ വർണ്ണത്തത്തോടെ ശോഭിക്കുന്നു. അഗ്നി പ്രഭയോടുകൂടിയ ദിവ്യചന്ദനം ഈ പർവ്വതത്തിൽ യഥേഷ്ടമുണ്ടു്. ഹേ! വാനരന്മാരെ! അതിന്റെ മാഹാത്മ്യം കണ്ടു നിങ്ങൾ അതി നെ തൊടുകപോലും അരുതു്. രോഹിതരെന്ന ഒരുതരം ഘോര ഗന്ധർവ്വന്മാരാണു് ആ വനം കാത്തുപോരുന്നതു്. ശൈവൂഷൻ, ഗ്രാമണി, ശിഗ്രു, ബഭ്രു, ശുഭൻ എന്നീ സൂർയ്യതേജസ്വികളായ അഞ്ചു ഗന്ധർവ്വന്മാരാണു് അവരുടെ അധിപന്മാർ. ആ സ്ഥല ത്തും നിങ്ങൾ വൈദേഹിയെ തിരഞ്ഞു് വീണ്ടും യാത്രചെയ്യുവിൻ. അവിടവും കടന്നാൽ പൃഥിവിയുടെ ദക്ഷിണാന്തമായി. രവി, സോമൻ, അഗ്നി,എന്നിവരെപ്പോലെ മഹാതേജസ്വികളും സ്വർഗ്ഗ ജിത്തുക്കളുമായ പുണ്യാത്മാക്കൾ മാത്രമെ അതിദുർഗ്ഗമമായ ആ സ്ഥ ലത്തു വസിക്കുന്നുള്ളു. അതിന്നപ്പുറം സുദാരുണമായ പിതൃലോ കമാണു്. അവിടെ നമ്മൾക്കുചെന്നുകുടാ. നിബിഡമായ തിമി രത്താൽ അവഗൂഢമായ കൃതാന്തമന്ദിരം അവിടെയാണു്. ഹേ! വാനരശ്രേഷ്ഠരെ! അതുവരയ്ക്കുമെ നിങ്ങൾ സഞ്ചരിക്കാവൂ. ഈ പ്രദേശവും മറ്റു അയപ്രദേശങ്ങളുമെല്ലാം ശ്രദ്ധയോടെ തിരയു വിൻ. വൈദേഹിയുടെ സ്ഥിതി എന്തെന്നറിഞ്ഞു വേഗം തിരിച്ചു പോരുക. ഏതൊരുവൻ സീതയെ കണ്ടുവെന്നു മുമ്പിൽ വന്നു പറ യുന്നുവോ അവനെ ഞാൻ സുഖവിഭവങ്ങൾകൊണ്ടു് എനിക്കു തുല്യ നാക്കും. അവനെക്കാൾ പ്രിയനായിട്ടു് എനിക്കു മറ്റാരും ഉണ്ടാ

കയില്ല. പലവട്ടം അപരാധം ചെയ്തവനാണെങ്കിലും അവനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/163&oldid=155859" എന്ന താളിൽനിന്ന് ശേഖരിച്ചത്