ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ഭാഷാചന്വുക്കളിലേ ഗദ്യപദ്യങ്ങൾ. സംസ്കൃതചന്വുക്കൾക്കും ഭാഷാചന്വുക്കൾക്കും തമ്മിലുള്ള രണ്ടാമത്തേ വ്യത്യാസംഅവയിൽ കാണുന്ന ഗദ്യത്തിന്റെ രീതിയെ സംബന്ധിച്ചുള്ളതാണ്. ഭാഷാചന്വുക്കളിൽസംസ്കൃതഗദ്യങ്ങൾ സ്വകീയങ്ങളായും പരകീയങ്ങളായുമുണ്ട്. സ്വകീയഗദ്യങ്ങളുടെ രീതി പ്രായേണ കാദംബരിയെ അനുകരിക്കുന്നു. ഭാഷാഗദ്യങ്ങളേല്ലാം വൃത്തവിശേഷണങ്ങളാണ്. മുൻപു ദാമേദരച്ചാക്യാർ ഈ കാര്യത്തിൽ പ്രദർശിപ്പിച്ചിരുന്ന ദുസ്സ്വാതന്ത്ര്യത്തെ പുനം നിയന്ത്രിക്കുകയും ആനിയന്ത്രണത്തിനുകൊല്ലം 10 ആം ശതകത്തിന്റെഅവസാനം വരെ ജീവിച്ചിരുന്നഭാഷാചന്വുകാരന്മാർ എല്ലാം വിധേയരാക്കുകയുംചെയ്തു.കാളിവാക്യം ബ്രഹ്മണിപ്പാട്ടു് തുടങ്ങിയപഴയപാട്ടുകളിൽ കാണുന്നതും ഓട്ടൻതുള്ളലിലേ തരംഗിണീ വൃത്തത്തിന്റെ ഏകദേശച്ഛായയുള്ളതും " പെരികെവളർന്നു വളർക്ഷത തേടിന കൈലാസാദ്രിപരമ്പരപോലെ "എന്ന മട്ടിൽ നിരർഗ്ഗളമായി പ്രവഹിക്കുന്നതുമായ ഒരുതരം വൃത്തമാകുന്നു ഇതിൽ പ്രധാനം. അതും ആദ്യകാലം മുതൽക്കുതന്നെ ഉള്ളതാണെന്നും നാം ഉണ്ണിയച്ചിചരിതത്തിൽ നിന്നു കണ്ടുവല്ലോ. സംസ്കൃതരീതിയിലുള്ള ചണ്ഡവൃഷ്ടി പ്രയാതാതിദണ്ഡകങ്ങളും സുലഭങ്ങളാണ്."അഥ സമുദിതോദ്യമം ഘോരനായാടിവൃന്ദങ്ങളൊക്കെക്കൊടുങ്കാനാനേ" "കനകനളിനസുന്ദരാങ്ഗിക്കു" മുതലായ ഗദ്യങ്ങൾ ഇത്തരത്തിലുള്ളവയാകുന്നു.ഇക്ഷുദണ്ഡിക മുതലായ ഭാഷാദണ്ഡകങ്ങളും ധാരാളമായി പ്രയോഗിച്ചിരിക്കുന്നു.

92










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/103&oldid=155993" എന്ന താളിൽനിന്ന് ശേഖരിച്ചത്