ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം

രുക്മിണീസ്വയംവരവും കുഞ്ചൻനമ്പ്യരും.

   കുഞ്ചൻ നമ്പ്യാരുടെ രുക്മിണീസ്വയംവരം  തുള്ളലിൽ "കുറ്റംകൂടാതുള്ള നൃപന്മാർ കുറയും ഭൂമിയിലെന്നുടെ താതാ" എന്നു തുടങ്ങിയുള്ള ഉജ്ജ്വലമായ ഒരു ലോകവൈകല്യചിത്രമുള്ളതു് അനുവാചകന്മാർക്ക് അറിവുള്ളതാണല്ലോ.അതിന്റെ ബീജം പ്രസ്തുതചമ്പുവിൽ കാണ്മാനുണ്ടു്. "ഓരോരോ ഭൂഭുജാമുണ്ടൊരു കുറവധുനാവിദ്യയില്ലാതവർക്കുണ്ടാരോഗ്യം വാക്കിലേറും ചപലതയുമകത്തില്ല ധൈർയ്യപ്രരോഹം"  എന്നും മററുമാണ് ചമ്പുവിലേ പ്രസ്താവന; അതുചെയ്യുന്നതു രുക്മിയല്ല ഭീഷ്മകനാണെന്നു്  ഒരു ഭേദവുമുണ്ട്.

10.സ്യമന്തകം.

  സ്യമന്തകം സാമാന്യം  നല്ല ഒരു ചമ്പുവാണ്; ഒരുമാതിരി പഴക്കവുമുണ്ട്.'നാളൊന്നു' എന്നും മററുമുള്ള പ്രാചീനപദങ്ങൾ കാണുന്നു. തന്റെ സ്യമന്തകം തുള്ളലിനു കുഞ്ചൻനമ്പ്യാർ ഈ ചമ്പുവിനോടു്  കടപ്പെട്ടിട്ടുണ്ടെന്നുള്ളതു വ്യക്തമാണു്. ചില പദ്യഗദ്യങ്ങൾ ചുവടേ ചേർക്കുന്നു.

പദ്യങ്ങൾ.
_______
1. സത്രാജിത്തു തന്റെ സ്നേഹിതനായ ഒരു ബ്രാഹ്മണനോടു്-
____________________________________
"വണ്ടാർ പൂഞ്ചായലാർവീടുകളിലനുദിനം
           വെണ്ണകട്ടുണ്ടവൻതാൻ
കണ്ഠം മെല്ലേ മുറിച്ചിമ്മണിയുമപഹരിച്ചീടിനാ-
             നെന്നു മന്യേ;
                                                               283












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/294&oldid=156169" എന്ന താളിൽനിന്ന് ശേഖരിച്ചത്