ഭാഷാചമ്പുക്കൾ
അക്ഷുദ്രാഞ്ചലമാർന്നു കിഞ്ചന നത-
ഭ്രൂ വല്ലിതൻ വേല്ലനൈ-
രൊക്കെക്കെട്ടി വലിച്ചിഴച്ച ജഗതാം
ചൈതന്യതന്തുൽകരാം ;
ഉൽകത്വേന തദാത്വജാതമദനോ-
ന്മീലന്മഹാശാംബരീ-
ചക്രഭ്രാന്തികളിൽപ്പിണഞ്ഞ ജഗതാം
നിശ്ശേഷസമ്മോഹിനീം ; (12)
ലക്ഷ്മീദേവിയെ നോക്കിനോക്കി നിഭൃതം
മാനിച്ചുമാനിച്ചു പോ-
ന്നഗ്രേ തൂകിന മുഗ്ദ്ധഹാസകല ചെ-
റ്റമ്പുന്ന ദന്താംബരാം ;
സഖ്യാ വാണിയൊടന്തരാ ചില വചോ-
ഭേദം പറഞ്ഞും തെളി-
ഞ്ഞുൾക്കൌതൂഹലമാർന്നു കെട്ടുമുദിത-
പ്രാവണ്യമാസേദുഷീം ; (13)
മതു തഞ്ചിന പഞ്ചതാര കിഞ്ചിൽ-
ച്ചിതറുംവണ്ണമുദഞ്ചിതസ്മിതാർദ്രാം ;
മൃദുലാതപകന്ദളീമനോജ്ഞ-
ദ്യുതികോലുന്ന ദുകൂലമാവസാനാം ; (14)
സ്തനകന്ദളി ചെറ്റുചെറ്റുയർത്തും
കനകത്താലിവിലോലഹാരമാലാം ;
മണികങ്കണകാഞ്ചനാങ്ഗദശ്രീ
പിണയും കോമളദോർയ്യുഗീസനാഥാം ; (15)
350
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.