ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
98

ടെ രാമനോടു ചെന്നു നേരിട്ടു. രാമനാകട്ടെ, സംജാതരോഷത്തോടെ യാതൊരു പരുഷവാക്കും പറയാതെ, തന്റെ ചാപബാണങ്ങളെടുത്തു് രണക്കളത്തിൽ ബഹു ചാതുരിയോടെ പ്രയോഗിച്ചു. ഭൂമിയിൽനിന്നുകൊണ്ടുതന്നെ ആ വീരപുംഗവൻ ഒററക്ക് ഉഗ്രതേജസ്വികളായ ആ പതിനാലായിരം രാക്ഷസന്മാരെയും തന്റെ തീവ്ര ബാണങ്ങൾ കൊണ്ടു് ഹനിച്ചുകളഞ്ഞു. ഖരൻ, ദൂഷണൻ, ത്രിശിരസ്സു് എന്നിവരേയും കൊന്നൊടുക്കി ദണ്ഡകവനത്തെ നിൎഭയമാക്കി. ക്രുദ്ധനായ തന്റെ പിതാവിനാൽ ത്യജിക്കപ്പെട്ട് ഭാൎയ്യയോടുകൂടെ വനത്തിൽ വന്നു വസിക്കുന്ന ക്ഷീണജീവിതനായ ആ ക്ഷത്രിയാധമൻ, രാക്ഷസസൈന്യത്തെ ഇങ്ങിനെ നശിപ്പിച്ചുവല്ലൊ. ദുശ്ശീലനും, കൎക്കശ്ശനും, തീക്ഷ്ണനും, മൂൎഖനും, ലുബ്ധനും, അജിതേന്ദ്രിയനും, അധൎമ്മിയും, ഭൂതങ്ങൾക്കെല്ലാം അപകാരിയുമായ അവൻ, കാരണം കൂടാതെതന്നെ, ബലാൽക്കാരമായി, എന്റെ ഭഗിനിയുടെ കാതും മൂക്കും അരിഞ്ഞുവിട്ട് അവളെ വിരൂപയാക്കി. അതിനാൽ ഞാൻ ജനസ്ഥാനത്തുനിന്നും സുരസുതസമാനയായ അവന്റെ ഭാൎയ്യ, സീതയെ ബലാൽക്കാരമായി അപഹരിക്കും നിശ്ചയം. അതിന്നു് നീ എന്നെ സഹായിക്കണം. വീൎയ്യം, ദൎപ്പം, യുദ്ധചാതുൎയ്യം എന്നിവയിൽ നിനക്കു സദൃശൻ നീയേ ഉള്ളൂ. ഉപായജ്ഞനും ശൂരനുമായ നീ സൎവ്വവിധമായ മായാപ്രയോഗങ്ങളിലും നിപുണനാണു്. ഹേ! മഹാബല! നിന്റെ സാഹായ്യമുണ്ടെങ്കിൽ കുംഭകൎണ്ണാദിഭ്രാതാക്കളോടുകൂടിയ എനിക്കു് സുരന്മാർ പോലും സമരത്തിൽ എതിരല്ല. ഹെ! ആശര! ഈ ആവശ്യമായിട്ടാണു് ഞാൻ ഇപ്പോൾ നിന്റെ സമീപത്തു വന്നതു്. ഏതുവിധത്തിലാണു് നീ എന്നെ സഹായിക്കേണ്ടതെന്നു് ഞാൻ പറയാം, കേട്ടുകൊൾക. നീ രജതിബിന്ദുക്കളോടുകൂടിയ ഒരു വിചിത്രപൊന്മാനായി ആശ്രമത്തിന്നു സമീപം ചെന്നു് സീതയുടെ മുമ്പിൽ തുള്ളിക്കളിക്ക. ആ രമ്യമൃഗത്തെക്കാണുമ്പോൾ അതിനെ പിടിച്ചുതരേണമെന്നു് സീത തന്റെ ഭൎത്താവോടും ലക്ഷ്മണനോടും ആവശ്യപ്പെടും. അവർ നിന്നെപ്പിടിപ്പാനായി ആശ്രമത്തിൽനിന്നും അകലുന്ന അവസര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/103&oldid=203337" എന്ന താളിൽനിന്ന് ശേഖരിച്ചത്