ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
134

ന്റെ മറുകരയിൽ സ്ഥിതിചെയ്യുന്നു. പാണ്ഡുരവൎണ്ണം ചേൎന്നു്, തപനീയസാലങ്ങൾ ചുഴന്നു്, ഹേമരത്നങ്ങൾ നിറഞ്ഞു്, വിശിഷ്ടകക്ഷ്യകൾ കൊൺറ്റും തോരണങ്ങൾകൊണ്ടും വിളങ്ങി, സമുദ്രപൎയ്യന്തമായിക്കിടക്കുന്ന ഈ പുരി, പ്രദ്യോതനകോടികാന്തിയോടെ പ്രകാശിക്കുന്നു. ഹസ്ത്യശ്വരഥങ്ങൾ, തൂൎയ്യധ്വനികൾ, സൎവ്വകാലഫലവൃക്ഷങ്ങൾ, രമ്യോദ്യാനങ്ങൾ എന്നിവകൊണ്ടു സാന്ദ്രമായി, നൂറു യോജന നീളവും മുപ്പതു യോജന വീതിയും ഉള്ള ഈ മഹാപുരിയിൽ ഹേ! മനോഹരെ! നീ എന്നോടൊന്നിച്ചു് യഥാസുഖം ക്രീഡിക്കുക. ഹേ! സുന്ദരാപാംഗി! മനുഷ്യസ്ത്രീകളുടെ ചിന്തപോലും പിന്നെ നിന്നിലുണ്ടാകയില്ല. ഹേ! ഉൽകൃഷ്ടെ! സൎവ്വവിധമായ ദിവ്യമാനുഷഭോഗങ്ങൾ നിനക്കവിടെ ഭുജിക്കാം. ഗതായുസ്സായ രാമനെ നീ വിസ്മരിക്കുക. തനിക്കെത്രയും പ്രിയപ്പെട്ട മകനെ രാജ്യം വാഴിച്ചു. മന്ദവീൎയ്യനും ജ്യേഷ്ഠപുത്രനുമായ ഇവനെ രാജ്യത്തിൽനിന്നും അകററൈവിടുകയും ചെയ്തു. ഇതാണല്ലൊ പിതാവായ ദശരഥൻ ചെയ്തതു്. വിഗതചേതനനും രാജ്യഭ്രംശംനിമിത്തം തപസ്വിയുമായിത്തീൎന്നിട്ടുള്ള, പാവപ്പെട്ട ആ രാമനെ ആശ്രയിച്ചു്, ഹേ! വിശാലലോചനെ! നീ എന്തൊരു സുഖമാണു് അനുഭവിപ്പാൻ പോകുന്നതു്. രക്ഷോനായകനും കാമിയും നിന്നെച്ചിന്തിച്ചു് പ്രദ്യുമ്നസായകമേററു വലയുന്നവനുമായ എന്നെ, ഹേ! മനോഹാരിണി! നീ നിരസിക്കരുതു്. എന്നോടു് മറുത്തൊന്നും പറയാതിരിക്കുക. പുരൂരവസ്സിനെ പാദംകൊണ്ടു ചവിട്ടിത്തള്ളിയ ഉൎവ്വശിയെപ്പോലെ, നീ പിന്നീടു പരിതപിക്കും. മാനുഷനായ രാമൻ സമരത്തിൽ എന്റെ ഒരു വിരലിന്നു സമനല്ല. ഞാൻ ഇപ്പോൾ ഇവിടെ വന്നു ചേൎന്നതുതന്നെ നിന്റെ ഭാഗ്യവിശേഷംകൊണ്ടാണു്. എന്നെ ഭജിക്ക." രാവണന്റെ ഈ മൎയ്യാദവിട്ട വാക്കുകൾ കേട്ടു്, വൈദേഹി ക്രോധോജ്വലിതനേത്രയായി. ഏകാകിനിയായ അവൾ അവനോടു് പരുഷതരം ഇങ്ങിനെ പറഞ്ഞു. " എടാ! രാവണ! സൎവ്വഭൂതങ്ങളും കൈവണങ്ങുന്ന ധനദന്റെ ഭ്രാതാവാണു് നീ, എന്നല്ലെ പറഞ്ഞതു്. പിന്നെ നീ, ഈ കുത്സിതക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/139&oldid=203515" എന്ന താളിൽനിന്ന് ശേഖരിച്ചത്