ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചോദിച്ചിതാ നൃപൻ മൗനവ്രതിയാം മുനിയോടുടൻ;
ചോദിച്ചിട്ടും മുനിവരനോതിയില്ലൊരു വാക്കുമേ. 27

വിശപ്പും ക്ഷീണവും പൂണ്ടു ഭൃശം നൃപതിയപ്പൊഴേ
മൗനി ശാന്തൻ സ്ഥാണുകല്പൻ മുനിയിൽ കോപമാർന്നതേ. 28

മൗനവ്രതം പൂണ്ടവനാ മുനിയെന്നറിയാതഹോ!
നിൻ താതൻ ധർഷണംചെയ്ത ഹന്ത കോപാൽ മഹർഷിയിൽ.

ചത്ത പാമ്പിനെ വില്ക്കോലാൽ കത്തിത്തോണ്ടിയെടുത്തുടൻ
ശുദ്ധാത്മാവാമവൻകണ്ഠേ ചേർത്തു ഭരതസത്തമേ! 30
നല്ലതും ചീത്തയും തെല്ലും ചൊല്ലിയില്ലൊന്നുമേ മുനി

അവ്വണ്ണമേ ചൊടിക്കാതാസ്സർപ്പവും ഭേസി നിന്നുതേ. 31

50. പരീക്ഷിന്മന്ത്രിസംവാദം

ശമീകപുത്രനായ ശൃംഗി പരീക്ഷിത്തിനെ ശപിക്കുന്നു. ശമീകൻ വിവരം പരീക്ഷിത്തിനെ അറിയിക്കുന്നു. പരീക്ഷിത്തു വേണ്ട മുൻ കരു തലുകൾ ചെയ്യുന്നു. കാശ്യപനും തക്ഷകനും തമ്മിലുള്ള സംഭാഷണം. തക്ഷകൻ പ്രതിഫലം കൊടുത്തു കാശ്യപനെ തിരികെ അയയ്ക്കുന്നു. വ്യാ ജവേഷത്തിൽ ചെന്നു തക്ഷകൻ പരീക്ഷിത്തിനെ ദംശിക്കുന്നു. തന്റെ പിതാവിനെ കൊന്ന തക്ഷകനോടു പകപോക്കുന്നതിനും ഉത്തങ്കന്റെ അ പേക്ഷ സാധിച്ചുകൊടുക്കുന്നതിനുമായി എന്തെങ്കിലും ചെയ്യണമെന്നു ജനമേജയൻ തീരുമാനിക്കുന്നു.

മന്ത്രികൾ പറഞ്ഞു
പിന്നെയോ മന്നവൻ മന്നവേന്ദ്ര, മാമുനിതൻ ഗളേ
ക്ഷുത്താന്നോൻ പാമ്പിനേയിട്ടു പത്തനം പോന്നു സത്വരം. 1

ആര്യനാമാ മുനിക്കണ്ടു പയ്യിലുണ്ടായ നന്ദനൻ
ശൃംഗിയെന്നു പുകഴ്ന്നോരു തുംഗകോപൻ തപോധനൻ. 2

ഗ്രഹ്മാവിനെക്കണ്ടു വന്ദിച്ചമ്മാമുനികുമാരൻ
വിരിഞ്ചസമ്മതം വാങ്ങിത്തിരിച്ചിങ്ങു വരുംവിധൗ, 3

സ്ഥാണുപ്രായന്റെ കണ്ഠേ നിൻ താതൻ പാമ്പിനെയിട്ടതായ്
ചങ്ങാതിയോതിക്കേട്ടാനാ ശൃംഗി തൻ പിതൃധർഷണം. 4

മരിച്ച പാമ്പിനെക്കണ്ഠേ ധരിച്ചും കുററമെന്നിയേ
മഹാതപസ്വി വിപുലമഹസ്സാ മുനിസത്തമൻ, 5

ജിതേന്ദ്രിയൻ ശുദ്ധശീലൻ കർമ്മനിഷ്ഠയിൽ നില്പവൻ
തപസ്സാൽ ദ്യോതിതാത്മാവായ് സ്വാംഗസംയമമാർന്നവൻ, 6

ശുഭാചാരൻ ശുഭകഥൻ ശുഭസ്ഥിതനലോലുപൻ
അക്ഷുദ്രനനസൂയൻ താൻ വൃദ്ധൻ മൗനവ്രതസ്ഥിതൻ, 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/158&oldid=156474" എന്ന താളിൽനിന്ന് ശേഖരിച്ചത്