ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രുതായുസ്സദ്വഹൻതാനും ബൃഹത്സേനനുമങ്ങനെ
ക്ഷേമാഗ്രതീർത്ഥൻ കുഹരൻ കലിംഗക്ഷിതിനായകൻ 66

മതിമാൻ മന്നവശ്രഷ്ഠ ശ്രുതിപ്പെട്ടടവനീശൻ
മനുജേന്ദ്ര ക്രധവശഗണമീ നൃപരൊക്കയും 67

മഹാഭാഗൻ മുന്നമുണ്ടായി മഹാകീർത്തി മഹാബലൻ
കലാനേമി ജഗത്തെങ്ങും ക്ളികേട്ടമഹസുരൻ 68

ഉഗ്രസേനാത്മജൻ കംസനുഗ്രനായവനാണെടൊ
ദേവരാജസമൻ സാക്ഷാൽ ദേവകാഭിധനായവൻ 69

അവൻ ഗന്ധർവ്വരാജന്റെയവനീന്ദ്രാവതാരമാം
ബൃഹസ്പിതിബൃഹൽക്കീർത്തി മഹാദേവർഷിതന്നുടെ 70

അംശം ഭാരദ്വാജനകം ദ്രോണാചാര്യനയോനിജൻ
സർവ്വവില്ലാലിവൃഷഭൻ സർവ്വദിവ്യാസ്ത്രവിത്തമൻ 71
മഹാകീർത്തി മഹാവീര്യൻ മഹായോഗ്യനവൻ വിഭോ
ധനുർവ്വദത്തിലും പിന്നെ മുറ്റും വേദത്തിലൊക്കയും 72

വിരിഷ്ഠൻ ചിത്രകർമ്മാവാ ദ്രോണൻ വംശവിവർദ്ധനൻ
മഹാദേവാന്തകന്മാരും കാമക്രധങ്ങളും പരം 73

ഒന്നിച്ചു ചേർന്നുണ്ടായിവന്നു പാരം പരന്തപൻ
അശ്വത്ഥാമാവുഗ്രവീരൻ വിശ്വവൈരി ഭയങ്കരൻ 74

വീരൻ കമലപത്രാക്ഷൻ പാരിങ്കൽ നരനായകൻ
ഗംഗയിൽ ശാന്തനവരായുണ്ടായെട്ടു വസുക്കളും 75

വസിഷ്ഠശാപംകൊണ്ടീടും വാസവാജ്ഞാനിമിത്തവും
അവർക്കവരജൻ ഭീഷ്മൻ കുരുക്കൾക്കൊരു രക്ഷകൻ 76

ബുദ്ധിമാൻ വൈദികൻ വാഗ്മി ശത്രുപക്ഷക്ഷയപ്രദൻ
ജാമഗ്ന്യൻ ഭാർഗ്ഗവശ്രീരാമനാം വീരനോടുമേ 77

പൊരുതീട്ടുണ്ടവൻ വീര്യവിത്തുള്ള മഹാരഥൻ
ഇമ്മന്നിലുളവായോരാ ബ്രഹ്മർഷി കൃപർ വീര്യവാൻ 78

രുദ്രന്മാർതൻ ഗണാംശത്താലുത്ഭവിച്ചോൻ ധരിക്ക നീ
മന്നൻ ശകുനിയെന്നുള്ളോൻ മന്നിലേറ്റം മഹാരഥൻ 79

ദ്വാപരത്തിന്നംശമെന്നും ഭൂപമൗലേ ധരിക്ക നീ
സത്യസന്ധൻ സാത്യകിയാം സാത്വതൻ വൃഷ്ണിപുംഗവൻ 80


മരുൽഗണാൽ ദോവപക്ഷാൽ പിറന്നോനരിമർദ്ദനൻ
ആഗ്ഗണാംശാൽത്തന്നെയുണ്ടായി ചൊൽക്കൊള്ളും ദ്രുപൻ നൃപൻ 81

ഇക്കാണും മർത്ത്യലോകത്തിൽ മുഖ്യവില്ലാളി സത്തമൻ
കൃതവർമ്മാവെന്നു പേരാം പൃഥിവീശൻ മഹാരഥൻ 82

അതിൽനിന്നുത്ഭവിച്ചോൻ താനെതിരില്ലാത്ത വിക്രമി
വിരാടനെന്ന രാജേന്ദ്രനരാതിപുരതാപനൻ 83

മരുൽഗണോൽഭവൻ താനെന്നറിഞ്ഞാലും നരാധിപ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/210&oldid=156531" എന്ന താളിൽനിന്ന് ശേഖരിച്ചത്