ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുന്നിലും കുണ്ടിലും കൃചഛ്രമാർന്നെടുത്തീടിനാനവൻ. 7
ഫലം മൂലം വെള്ളമിഹ കൂറയെ ക്രൂരപക്ഷികൾ
നിറയും കാട്ടുഭാഗത്തുസന്ധ്യയായപ്പൊഴെത്തിനാർ. 8
പാരം ഭീഷണമായ് സന്ധ്യ ഘോരങ്ങൾ മൃഗപക്ഷികൾ
ദിക്കൊന്നും കണ്ടിടാതായിതുഗ്രമായ് ക്കാറ്റു വീശിതേ. 9
ഇലയും കായ്കളും വീണു പല ഘോരാരവത്തൊടും
വള്ളിക്കൂടിൽ പെടും വൃക്ഷം തള്ളിച്ചാ‍ഞ്ഞുള്ളിടത്തിലായ്, 10
തളർന്നു ദാഹമധികം വളർന്നാക്കൗരവർക്കഹോ!
നടക്കവയ്യെന്നായേറ്റം കടുക്കും നിദ്രയാർന്നുമേ, 11
ഇരുന്നാരവരെല്ലാവരും നീരു കാണാത്തൊരാ വനേ;
ഹന്ത! ദാഹിച്ചു തളരും കുന്തി മക്കളൊടോതിനാൾ. 12
അമ്മ പാണ്ഡവരാം മക്കളൈവർക്കും നടുവാണ്ടവൾ
'ദാഹിച്ചു തളരുന്നേ'നെന്നോതിനാൾ മക്കളോടവൾ. 13
മാതൃസ്നേഹത്താൽ ഭീമസേനനിതോതിക്കേട്ടനേരമ
കാരുണ്യം കൊണ്ടുള്ള ചുട്ടു വീരൻ പോവാനൊരുങ്ങിനാൻ. 14
പിന്നെബ്ഭീമൻ ഘോരമായി ശ്ശൂന്യമാംകാടു പുക്കുടൻ
ചെമ്മേ നിഴൽ പരന്നേറ്റം രമ്യമാമാലു കണ്ടുതേ. 15
അവിടെക്കൊണ്ടിറക്കീട്ടായവരോടാ നരർഷഭൻ,
“വെള്ളം തിരയുവേൻവിശ്രമിപ്പിനെങ്ങെ"ന്നു ചൊല്ലിനാൻ. 16
“ഇതാ കൂകുന്നു മധുരം ഹംസങ്ങൾ ജലപക്ഷികൾ
അവിടം പെരുകും വെള്ളമുള്ള ദിക്കെന്നു ബുദ്ധി മേ.” 17
പോകയെന്നായ് സമ്മതിച്ചാ ജ്യേഷ്ഠൻ ചൊല്ലീട്ടു ഭാരത!
അങ്ങു ചെന്നാനെങ്ങു നില്പ ഹംസങ്ങൾ ജലപക്ഷികൾ. 18
അങ്ങു വെള്ളം കുടിച്ചൊന്നു കുളിച്ചിട്ടായവൻ നൃപ!
ഉടൻ ഭ്രാതാക്കൾക്കുവേണ്ടിയെടുത്തു ഭ്രാതൃവത്സലൻ 19
ഉത്തരീയത്തിനാൽ വെള്ളം കൊണ്ടുവന്നിതു ഭാരത!
അരം രണ്ടു വിളിപ്പാടു ദൂരാൽ സോദരസന്നിധൗ 20
ചെന്നു ദു:ഖാർത്തനായ് നിശ്വസിച്ച പാമ്പെന്നപോലവൻ.
മണ്ണിൽ ക്കിടന്നമ്മയുമാ ഭ്രാതാക്കളുമുറങ്ങവേ 21
കണ്ടു സങ്കടമാണ്ടിട്ടു വിലപിച്ചു വൃകോദരൻ.



ഭീമസേനൻ പറഞ്ഞു
ഇതിലും വലുതാം കഷ്ടമെന്തു കാണേണ്ടിവന്നിടും? 22
മണ്ണിൽക്കിടക്കും ഭ്രാതാക്കൻമാരെക്കാണുന്നു പാപി ഞാൻ.
പട്ടുമെത്തകളിൽപ്പോലും മുന്നമാ വാരണാവതേ 23
ഉറങ്ങാത്തോർ മണ്ണിലുണ്ടിങ്ങുറങ്ങീടുന്നു കേവലം.
വൈരിവർഗ്ഗം മുടിപ്പോരാ വസുദേവന്റെ സോദരി 24

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/439&oldid=156784" എന്ന താളിൽനിന്ന് ശേഖരിച്ചത്