ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാസൻ പറഞ്ഞു

ജീവിൽപുത്രേ, നിൻ കുമാകൻ ധർമ്മവാനീ യുധിഷ്ടിരൻ
ധർമ്മത്താലേ ഭൂമി വെന്നു യോഗ്യനാം പുരുർഷ്ഷഭൻ 13
മന്നിൽ മന്നോരെയൊക്കെയും ധർമ്മജ്ജൻ കീഴടക്കിടും.
കടൽ ചൂഴുന്നൂഴിയൊക്കെയടിച്ചിട്ടു ജയിച്ചിവൻ 14
ഭീമാർജ്ജനബലത്താലേ വാഴുമില്ലിഹ സംശയം.
നിന്റെയും മാദ്രിയുടെയും നന്ദനന്മാർ മഹാരഥർ 15
സ്വരാജ്യത്തും രമിച്ചീടും സുഖമായി സുമനസ്സുകൾ.
യജ്ഞം ചെയ്യൂ ഭൂമിയൊക്കെയത്നം വിട്ടു ജയിച്ചിവർ 16
രാജസൂയാശ്വമേധാദി ദക്ഷിണാഢ്യമഖങ്ങളാൽ.
സൂഹൃജ്ജനത്തിനെക്കാത്തു ഭോഗൈശ്വര്യസുഖത്തോടും 17
പിതൃപൈതാമഹം രാജ്യം കാക്കുമീ നിൻ കുമാരകർ.

വൈശമ്പായനൻ പറഞ്ഞു

എന്നുരച്ചവരെ വിപ്രമന്ദിരത്തിലണച്ചുടൻ 18
അരുൾചെയ്താൻ ധർമ്മജനോടാര്യൻ വ്യാസമുനീശ്വരൻ.

വ്യാസൻ പറഞ്ഞു

ഒരു മാസം പാർപ്പിനിങ്ങു വരുവിൻ പിന്നെ ഞാനിഹ 19
ദേശകാലമറിഞ്ഞെന്നാൽ ക്ലേശമറ്റുസുഖപ്പെടും .

വൈശമ്പായനൻ പറഞ്ഞു

കൈക്കൂപ്പിയവരവ്വണ്ണമാവാമെന്നേറ്റുരയ്ക്കവേ 20
എഴുന്നള്ളീ വന്നവഴീ ഭഗവാൻ വ്യാസമാമുനി.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/454&oldid=156801" എന്ന താളിൽനിന്ന് ശേഖരിച്ചത്