ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധർവി പറഞ്ഞു

എന്നെ രക്ഷിക്കണേ വീര,പതിയേ വിട്ടയയ്ക്കേണേ! 35
ശരണാഗതിയാം കുംഭീനസി ഗന്ധർവ്വി ഞാൻ വിഭോ

യുധിഷ്ഠിരൻ പറഞ്ഞു

പോരിൽ തോറ്റും പേരു കെട്ടും പെൺ കാത്തും വീര്യമറ്റുമേ.
പെടും വൈരിയെയാർ കൊല്ലും? വീര,വിട്ടേയ്ക്കുകുണ്ണി,നീ.

അർജ്ജുനൻ പറഞ്ഞു

ജീവനുംകൊണ്ടു പോയാലും പോക ഗന്ധർവ്വ, മാഴ്കൊലാ 37
നിനക്കിന്നഭയം തന്നൂ കുരുരാജൻ യുധിഷ്ഠിരൻ.

ഗന്ധർവ്വൻ പറഞ്ഞു

പോരിൽത്തോറ്റിട്ടു മുൻപുള്ളുംഗാരപാർണ്ണാഖ്യ വിട്ടു ഞാൻ 38
ബലശ്ലാഘന ചെയ്യില്ലിപ്പേരും ചൊല്ലാ സദസ്സിൽ ഞാൻ.
എനിക്കിതാ നല്ല ലാഭം ദിവ്യാസ്ത്രം പൂണ്ട പാർത്ഥനെ. 39
ഗന്ധർവ്വമായയോടൊത്തു യോജിപ്പിക്കുന്നതുണ്ടു ഞാൻ.
അസ്ത്രാഗ്നിയാലെൻ വിചിത്രരഥം തീരെദ്ദഹിക്കയാൽ 40
സ്വയം ചിത്രരഥൻ ദഗ്ദ്ധരഥനായ്ത്തീർന്നിതിന്നു ഞാൻ
തപസ്സുകൊണ്ടു ഞാൻ പണ്ടു സംഭരിച്ചോരു വിദ്യയെ 41
പ്രാണദാനംചെയ്ത യോഗ്യനാകുമങ്ങയ്ക്കു നല്കുവൻ.
സ്തംഭിപ്പിച്ചു ജയിച്ചോരു ശരണാഗതവൈരിയിൽ 42
വീണ്ടും പ്രാണൻ കൊടുപ്പോനെന്തർഹിക്കുന്നില്ല മംഗളം?
മനു സോമന്നേകിയോരീച്ചാക്ഷുഷീമനൂവിദ്യയെ 43
അവൻ വിശ്വാവസുവിനുമേകീയവനെനിക്കുമേ
ഗുരു നല്കിയൊരീ വിദ്യ കെടും കുത്സിതനേകിയാൽ 44
ഇതിന്റെയാഗമം ചൊന്നേനിനിക്കേൾക്കുക വീര്യവും.
ചക്ഷുസ്സിനാൽ ത്രിലോകത്തിലെന്തു കാണ്മാൻ നിനച്ചിതേ 45
അതു കാണാമേതുവിധം കാണ്മാനിച്ഛിപ്പതാവിധം.
ഒറ്റക്കാൽകൊണ്ടാറുമാസം നിന്നിട്ടീ വിദ്യ നേടണം 46
വ്രതം കഴിഞ്ഞാലങ്ങയ്ക്കീ വിദ്യ ഞാൻ തന്നുകൊള്ളവൻ.
ഈ വിദ്യ പൂണ്ടോർ നരരിൽനിന്നു മെച്ചപ്പെടും ദൃഢം 47
ദേവതുല്ല്യരുമായ്ത്തീരുമനുഭാവപ്രദർശികൾ.
ഗന്ധർവ്വജങ്ങളാമശ്വങ്ങളെപ്പുരുഷസത്തമ! 48
നൂറു വീതം തന്നുകൊൾവനങ്ങയ്ക്കും സോദരർക്കുമേ.
ദേവഗന്ധർവ്വവാഹങ്ങൾ ദിവ്യവർണ്ണജവങ്ങളാം 49
ക്ഷീണം തട്ടീട്ടവയ്ക്കായം കുറയില്ലേറ്റമേറുമേ.
കണ്ടു വൃത്രവധത്തിന്നായുണ്ടാക്കീ വജ്രമിന്ദനായ് 50

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/481&oldid=156830" എന്ന താളിൽനിന്ന് ശേഖരിച്ചത്