ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാർങ്ഗകോപാഖ്യാനം


നിസ്നേഹനം സുഹൃത്തായ സഹായത്തോടുകൂടവേ
തനിക്കുതാൻ പോന്നവരും സങ്കടപ്പെട്ടിടാ ദൃഢം. 12
അങ്ങേർത്തു കേഴും ജരിതാപാർശ്വത്തേക്കാശു പോവുക
കുഭർത്തൃഭാര്യയെപ്പോലെ തനിയേ ഞാൻ നടക്കുവാൻ. 13
മന്ദപാലൻ പറഞ്ഞു

ഈമട്ടു കാമിയായിട്ടു നടക്കുവനല്ല ഞാൻ
സന്തതിക്കാചരിച്ചേൻ ഞാനിതിപ്പോൾ സങ്കടത്തിലായ്. 14
ഭാവിക്കായ് ഭൂതവും വിട്ടു നടപ്പോൾ മന്ദബുദ്ധിയാം
ലോകർ നിന്ദിക്കുമവനെ നീയിഷ്ടംപോലെ ചെയ്യെടോ. 15
മരങ്ങളിൽപ്പടർന്നിട്ടു കത്തിക്കാളുന്നു പാവകൻ
ഉദ്വേഗമുള്ള ചിത്തത്തിലുൾത്താപം കൂടിടുന്നു മേ. 16
വൈശന്വായനൻ പറഞ്ഞു

കാട്ടുതീയാദ്ദിക്കൊഴിക്കെയുടൻ ജരിത പിന്നെയും
പുത്രപാർശ്വത്തിലേക്കെത്തീ പുത്രസ്നേഹം മുഴുത്തവൾ. 17
അഗ്നിബാധയൊഴിഞ്ഞെല്ലാ മക്കളേയും സുഖത്തൊടും
നന്ദിച്ചു കൂകം മട്ടായിക്കണ്ടാൾ കേടൊന്നുമെന്നിയേ. 18
അവരെക്കണ്ടതിൽ കണ്ണീർ തുകിനാളവൾ വിണ്ടുമേ
പ്രത്യേകമെല്ലാവരിലും കരഞ്ഞുംകൊണ്ടണഞ്ഞുതേ. 19
മന്ദപാലനുമന്നേരം വന്നെത്തീ തത്ര ഭാരത!
അപ്പോളങ്ങഭിനന്ദിതച്ചില്ലച്ഛനേ മക്കളൊരുമേ. 20
അവരെയും ജരിതയും പ്രത്യേകം പാർത്തു മാഴ്കിലും


നല്ലതോ ചീത്തയോ ചെറ്റും ചൊല്ലീല മുനിയോടവർ. 21
മന്ദപാലൻ പറഞ്ഞു
നിൻ ജ്യേഷ്ഠപുത്രനിതിലാരവന്നനുജനാരവൻ
മൂന്നാമനാരൊടുവിലേ മകനേതവനാണു തേ?
വെടിഞ്ഞുപോകിലും ശാന്തി പെടുന്നില്ലൊട്ടുമിന്നു ഞാൻ. 23
ജരിത പറഞ്ഞു

ജ്യേഷ്ഠനാലെന്തു തേ കാര്യമനന്തരജനാലുമേ
മൂന്നാമനാലുമൊടുവിലുള്ള നന്ദനനാലുമേ? 24
സർവ്വസ്വഹീനയാംമട്ടീമെന്നെ വിട്ടാക്കിണങ്ങി നീ?
ചെറുപ്പമാമാ ലപിതാല്വത്തിൽത്തന്നെ ചചെല്ലുക. 25
മന് ദപാലൻ പറഞ്ഞു

പരലോകേ നാരിനാർക്കു പരപൂരുഷസംഗമേ
സാപത്ന്യവുമൊഴിച്ചൊന്നുമില്ലാ സ്വാത്മവിനാലനം. 26
വൈരവഹ്നിയെരിപ്പൊന്നു പരുമുദ്വേഗകാരണം
സുവ്രതാമണി കല്യാമി സർവ്വലോകേ പുകഴ്ന്നവൾ. 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/660&oldid=156989" എന്ന താളിൽനിന്ന് ശേഖരിച്ചത്