ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂരിരത്നങ്ങളുംകൊണ്ടു പോന്നാൻ പോരാളിനായകൻ.
സ്വൈരം കടല്ക്കുള്ളിൽ വാഴും ഘോരമ്ലേച്ഛരെ വെന്നുമേ 16

കിരാത പഹ്ലവ ശകർ യവനൻ ബർബ്ബരാഖ്യരെ.
അവരോടും കരം വാങ്ങിക്കീഴടക്കി നരേന്ദ്രരെ 17

നകുലൻ ചിത്രമാർഗ്ഗജ്ഞൻ തിരിച്ചൂ കരുപുംഗവൻ
അവൻ നേടിയ വൻപിച്ച ഭണ്ഡാരം സുമഹാധനം 18
പത്തായിരം കഴുതകൾ പണിപ്പെട്ടു ചുമന്നുതേ.
ഇന്ദ്രപ്രസ്ഥമെഴും ധർമ്മപുത്രനെച്ചെന്നു കണ്ടവൻ 19

മാദ്രീകുമാരൻ മതിമാൻ കാഴ്ചവെച്ചു ധനോച്ചയം.
ഏവം നകുലനാപ്പാശി മേവും പശ്ചിമദിക്കുടൻ 20

ജയിച്ചൂ വാസുദേവൻതാൻ ജയിച്ചുള്ളോന്നു ഭാരത!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/747&oldid=157082" എന്ന താളിൽനിന്ന് ശേഖരിച്ചത്