ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

അടുക്കൽ ആകൎഷിക്കുന്നതിന്ന ഞാൻ വിചാരിച്ചു.
ആകയാൽ ഞാൻ കോരുണയോട, നിനക്ക ഒരു
വേലയും ചെയ്വാൻ വഹിയായൊ? എന്ന ചോദി
ച്ചു അതിന്ന ഉത്തരമായിട്ട അവൾ എന്നോട, മ
ദാമ്മേ!ഞാൻ ഏത വേല ചെയ്യേണ്ടു? എന്ന പ
റഞ്ഞപ്പോൾ നിനക്ക തയ്യൽ അറിയാമൊ? എന്ന
ഞാൻ ചോദിച്ചു. ഉവ്വ, തൂവാൽ മുതലായ പ്രയാസം
കുറഞ്ഞ തയ്യൽ ഇനിക്ക്ക അറിയാം എന്ന അവൾ
പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ആറ ഡസൻ തൂവാ
ല ഒന്നിച്ച ഞാൻ വാങ്ങിച്ചു. എന്റെ തയ്യൽക്കാരൻ
ഒരു പൈസായിക്ക ഒരു തൂവാല വിതം തൈച്ച ത
രുമെന്ന വരികിലും നീ അത തൈച്ച തന്നൽ അ
തിൽ ഇരട്ടികൂലി നിനക്ക തരാം. ആ ആറ ഡ
സൻ തൂവാല മുഴുവനും നീ തൈച്ചാൽ രണ്ടെകാൽ
രൂപാ നിനക്ക സമ്പാദിക്കാം. അത കൊണ്ട നിന
ക്ക നല്ലതിൽ ഒരു മുറിയും, നിന്റെ ആണ്മക്കൾക്ക
ഇരുപേൎക്കും ഓരൊ കുറിയമുണ്ടും വാങ്ങിക്കാം. അ
പ്പോൾ കോരുണ പറഞ്ഞു, നിങ്ങൾ പ്രു വലിയ
മദാമ്മ ആകകൊണ്ട ഒരു അഗതിയാകുന്ന എന്നെ
കൊണ്ട വേല എടുപ്പിക്കാതെ ധൎമ്മമായിട്ട ഒരു രൂ
പാ ഇനിക്ക തരുവാൻ കഴികയില്ലയൊ? വേല എ
ടുത്താൽ കൂലി എല്ലാവൎക്കും കിട്ടും. അതിന ഇനിക്ക
നേരമില്ല. എന്റെ വീട്ടു വേല തന്നെ ചെയ്യുന്നതി
ന ഇനിക്ക നേരമില്ലാതെയിരിക്കുമ്പോൾ തൂവാല
തൈക്കുന്നത എങ്ങിനെ? അവളോട, അങ്ങിനെയാ
കുന്നു എങ്കിൽ ഒരു പ്രകാരത്തിലും നിനക്ക സഹാ
യം ചെയ്യുന്നത യോഗ്യമല്ല; എന്തെന്നാൽ "ഒരു
ത്തന വേല ചെയ്വാൻ മനസ്സില്ലെങ്കിൽ അവൻ ഭ
ക്ഷിക്കയുമരുത" എന്ന വേദപുസ്തകം പറയുന്നു. സ
ലാം ഞാൻ പോകട്ടെ എന്ന പറഞ്ഞു. ഇതിങ്കൽ
കോരുണെക്ക വളരെ ഇശ്ചാഭംഗം തോന്നിയതകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/48&oldid=180034" എന്ന താളിൽനിന്ന് ശേഖരിച്ചത്