ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 നാലാം അദ്ധ്യായം

ഇതു കൂടാതെ സ്നാനഭക്ഷണങ്ങൾക്കുള്ള മുറികൾ,
വെപ്പുപുരകൾ, ആയുധശാലകൾ, വണ്ടിപ്പുരകൾ, വാജി
ശാലകൾ മുതലായ സ്ഥലങ്ങളും അനേകമുണ്ടു. ആ ബം
ഗ്ലാവിന്റെ യഥാൎത്ഥഗുണങ്ങളിൽ ശതാംശം മാത്രമെ ഞാ
ൻ ഇവിടെ പറഞ്ഞിട്ടുള്ളു. അതിന്റെ ഗുണങ്ങളെ തിക
ച്ചും വൎണ്ണിക്കുന്നത സാക്ഷാൽ ബൃഹസ്പതിയാൽകൂടി അ
സാദ്ധ്യമായിരിക്കെ അതിന്നായി ലേശവും വാഗ്ധാടിയി
ല്ലാത്ത ഞാൻ തുനിഞ്ഞാൽ ജനങ്ങൾക്ക പരിഹാസഭാ
ജനമായി ഭവിക്കുമൊ എന്ന ശങ്കിച്ച വിരമിക്കുന്നു.

സുകുമാരൻ ൟ ബംഗ്ലാവിൽ എത്തിയപ്പോൾ
അവിടെ കോണിച്ചുമട്ടിൽ ഒരുവൻ നില്ക്കുന്നത കണ്ടു.
"മുകളിൽ ആരാണ" എന്ന സുകുമാരൻ ചോദിച്ചതി
ന്നുത്തരമായി "മുകളിൽ അമ്മമാത്രമെ ഉള്ളു, ഇവിടുന്ന
വന്നാൽ വേഗത്തിൽ മുകളിൽ കയറിചെല്ലാൻ പറഞ്ഞി
രിക്കുന്നു" എന്ന അവൻ വിനയത്തോടുകൂടി പറഞ്ഞു.

ഇന്ദുമതി തനിക്ക സംഭവിപ്പാൻ പോകുന്ന ആ
പത്തിനേയും, ലാവണ്യാംബുനിധിയായ സുകുമാരൻ പ
റഞ്ഞ സമയത്ത എത്തിക്കാണാത്തതിനേയും, ഓൎത്ത കഠി
നമായി വ്യസനിച്ചുംകൊണ്ടിരിക്കുമ്പോഴാണ സുകുമാ
രൻ കോണികയറി അകത്ത കടന്ന ചെന്നത. ശരൽ
ക്കാലങ്ങളിൽ ഉദിച്ചുപൊങ്ങുന്ന പൂൎണ്ണചന്ദ്രനെ എന്ന
തോന്നുമാറുള്ള അവന്റെ വദനത്തെ കണ്ട ക്ഷണ
ത്തിൽ ഇന്ദുമതി ക്ഷമകൂടാതെ സുകുമാരന്റെമുഖം പിടിച്ച
വെച്ച ഗണ്ഡസ്ഥലങ്ങളിൽ എട്ടപത്തുതരം ചുംബനം
ചെയ്തു. ഇതു കണ്ടാൽ ആ സമയം അവന്റെ മുഖ
ത്തുണ്ടായിരുന്ന മാലിന്യം തുടച്ചുകളവാൻ വെണ്ടി ചെ
യ്തതോ എന്നതോന്നും. ആ സിന്ദൂരാധരിയുടെ പ്രണയ
ചിഹ്നങ്ങളായ ൟവക ലാളനകളാൽ പരമാനന്ദത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/56&oldid=193766" എന്ന താളിൽനിന്ന് ശേഖരിച്ചത്