ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 ആറാം അദ്ധ്യായം

വലിയ ഒരു സമ്പന്നന്മാരല്ല. കച്ചോടംചെയ്ത കിട്ടുന്ന
ആദായംകൊണ്ട ചുരുങ്ങിയ നിലയിൽ ചിലവ കഴിക്കു
ന്നവരാണ. മകളെ അവരുടെ ഗൃഹത്തിലേക്ക അയ
ക്ക കഴിഞ്ഞിട്ടില്ല." എന്നിങ്ങിനെ പറഞ്ഞുംകൊണ്ട കാൽ
മണിക്കൂറ നേരം കഴിഞ്ഞപ്പോൾ അവർ കേദാരഘാ
ട്ടിൽ എത്തി. സുകുമാരൻ എറങ്ങിപ്പോയി ശാസ്ത്രികൾ
ക്ക മുപ്പത ഉറുപ്പിക കൊടുക്കുകയും സാമാനങ്ങളെല്ലാം എ
ടുത്ത വണ്ടിയിൽ കയറുകയും ചെയ്തു. പിന്നെ പത്തുമി
നുട്ടനേരംകൊണ്ട അവർ ചന്ദ്രനാഥബാനൎജ്ജിയുടെ ഗൃ
ഹത്തിൽ എത്തി ചേൎന്നു.

വണ്ടിയിൽനിന്ന എറങ്ങിയ ഉടനെ അവർ ആ
ബംഗ്ലാവിലുള്ള പുന്തോട്ടത്തിലെ ലതാഗൃഹങ്ങളിൽ ഒ
ന്നിൽ അല്പനേരം ഇരുന്ന വിശ്രമിച്ചു. ചന്ദ്രനാഥ
ബാനൎജ്ജി "പ്യുൻ പ്യൂൻ" എന്ന രണ്ടു മൂന്നു പ്രാവ
ശ്യം ഉറക്കെ വിളിച്ചു. അപ്പോൾ നാസികാന്തത്തിൽ
നിന്ന മൂൎദ്ധാവ പൎയ്യന്തം വൈഷ്ണവ ചിഹ്നമായ ഗോ
പിയുംതൊട്ട ഒരുവൻ "സർ" എന്ന പറഞ്ഞുംകൊണ്ട
ബംഗ്ലാവിന്റെ പിൻപുറത്തനിന്ന ഓടിവന്ന പഞ്ച
പുച്ശമടക്കിക്കൊണ്ട നില്ക്കുന്നത കണ്ടു. "എന്ത നില്ക്കു
ന്നു. ചായ വേണം. അകത്തപോയി പറെ" എന്ന
പറഞ്ഞതിനെ കേട്ട സമയം അവൻ പാഞ്ഞു. പത്ത
നിമിഷം കഴിഞ്ഞപ്പോൾ അവൻ മടങ്ങി വന്ന "സർ,
എല്ലാംറഡി" എന്ന പറഞ്ഞു. ചന്ദ്രനാഥബാനൎജ്ജി
"നോക്ക അല്പം ചായ കഴിക്കല്ലെ? പോവ്വാ" എന്ന പറ
ഞ്ഞ സുകുമാരനോടുകൂടി ബംഗ്ലാവിൽ ഒരു മുറിയിൽ ചെ
ന്നിരുന്നു. അവിടെ മാർബൾ കല്ലുകൊണ്ട വൃത്താകാര
ത്തിലുള്ള ഒരു മേശമേൽ കാപ്പി, ചായ, കോതമ്പം കൊ
ണ്ടുള്ള അനേക തരത്തിലുള്ള പലഹാരങ്ങൾ, ഉഴുന്നവട,

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/92&oldid=193856" എന്ന താളിൽനിന്ന് ശേഖരിച്ചത്