ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം

ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു

ഒരൊരൊകഥകൾനീചൊന്നതുകെൾക്കുന്തൊറു മാരൊമൽകി
ളിപെണ്ണെപാരമുണ്ടാനന്ദമൊ വീരന്മാരായപാണ്ഡുജാതന്മാരെന്തു
പിന്നെ ധീരതയൊടുചെയ്തതൊക്കനീപറയെണം ഒക്കവെപറവ
തിനൊട്ടുകാലംപൊരസൽകഥയെല്ലൊയന്നാലൊട്ടൊട്ടുപറഞ്ഞീ
ടാം ധൎമ്മജാദികളുടെവാൎത്തകെട്ടെഴുന്നള്ളി നിൎമ്മലൻനിഖിലലൊ
കൈകനായകൻകൃഷ്ണൻ കാൽത്തളിരിണയുള്ളിൽചെൎത്തുകൊണ്ടി
രിപ്പവ ൎക്കാൎത്തികളശെഷവുംതീൎത്തുമംഗലംനൽകി കാത്തുകൊണ്ടവി
രതംകാൽതളിരിണയൊടു ചെൎത്തുകൊള്ളുന്നവിഷ്ണുമൂൎത്തിതാന്മനുഷ്യനാ
യ്ധാത്രിതൻഭാരംതീൎപ്പാൻധാത്രിയിൽപിറന്നവൻ നെത്രഗൊചര
നായിട്ടാസ്ഥയാപാണ്ഡവന്മാർ പാൎത്തുനിന്നെതിരെറ്റുപാദ്യവുംന
ൽകിപ്പിന്നെ ഗാത്രങ്ങൾതൊറുംനന്നായ്ചെൎത്തുസന്താപംതീൎത്തു മാ
ൎത്താണ്ഡൻതന്നെക്കണ്ടപത്മങ്ങളെന്നപൊലെ പാൎത്ഥന്മാരുടെമുഖ
മെറ്റവുംതെളിഞ്ഞുതെ ശ്രൊത്രവുംകുളുൎത്തിതങ്ങന്യൊന്യസല്ലാപത്താ
ൽ വാസ്തവമായിട്ടുള്ളവാൎത്തയുംകെട്ടശെഷം പാൎത്ഥന്മാർപാഞ്ചാല
നുംമത്സ്യനുംമുകുന്ദനും പെൎത്തുമങ്ങൊരൊകാൎയ്യംപാൎത്തുപാൎത്തെല്ലാരുമാ
യ്പെൎത്തുകല്പിച്ചാരിനിപ്പാൎത്തിരിയാതെകണ്ടു പാൎത്തലംതന്നിൽനമ്മെ
ക്കൂറുള്ളൊരറിയെണം ബന്ധുഭൂപാനമാരൊടവസ്ഥയറിയിപ്പാൻ
കുന്തീനന്ദനൻദൂതന്മാരെയുമയച്ചുതെ സന്തതംചിന്തിപ്പവർസന്താ
പംകളയുന്ന ബന്ധുവാൻകൃഷ്ണൻതാനുംദ്വാരകെക്കെഴുനെള്ളിമാൎത്താ
ണ്ഡാത്മജസുതൻതം‌പിമാരൊടുംകൂടിപ്പെൎത്തുചിന്തിച്ചനെരംതൊന്നി
തങ്ങൊരുകാൎയ്യം ധാൎത്തരാഷ്ട്രന്മാരൊടുപൊർതുടങ്ങുകിൽകൃഷ്ണ മൂൎത്തി
യെനമുക്കൊരുബന്ധുവായ്വരിക്കെണംധാൎത്തരാഷ്ട്രനുമൊത്താനക്കാ
ലമിനിക്കിപ്പൊൾ പാൎത്ഥന്മാരൊടുയുദ്ധംവെണ്ടുകിൽകൃഷ്ണൻതന്നെ
പാൎത്തിരിയാതെമുൻപെബന്ധുവായ്ക്കൊൾകവെണം പാൎത്ഥിവെന്ദ്ര
ന്മാരൊൎത്തറിഞ്ഞുകൃഷ്ണൻമുൻപെ ധാൎത്തരാഷ്ട്രനുംവരുംപാൎത്ഥനുംവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/247&oldid=185537" എന്ന താളിൽനിന്ന് ശേഖരിച്ചത്