ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും ബൂർഷ്വാസിയുടെ തീവ്രപക്ഷത്തു നിലകൊള്ളാനും തൊഴിലാളിവർഗ്ഗം നിർബ്ബന്ധിതമായി. സ്വതന്ത്ര തൊഴിലാളിപ്രസ്ഥാനങ്ങൾക്കു് എവിടെയെങ്കിലും ജീവൻ തെല്ലു ശേഷിച്ചിട്ടുണ്ടെന്നു കണ്ടാൽ അവയെ തേടിപ്പിടിച്ചു നിർദ്ദയം നശിപ്പിച്ചിരുന്നു. അങ്ങനെ പ്രഷ്യൻ പോലീസ് അന്നു കൊളോനിൽ സ്ഥിതിചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ കേന്ദ്രബോർഡിനെ വേട്ടയായിപ്പിടിച്ചു; അതിന്റെ അംഗങ്ങളെ അരസ്റ്റ് ചെയ്തു. 18 മാസം തടവിൽ പാർപ്പിച്ചതിനുശേഷം 1852 ഒക്ടോബറിൽ അവരെ വിചാരണചെയ്തു. പ്രസിദ്ധമായ ഈ "കൊളോൺ കമ്മ്യൂണിസ്റ്റ് വിചാരണ" ഒക്ടോബർ 4-ആം നു-മുതൽ നവംബർ 12-ആം -നു- വരെ നീണ്ടുനിന്നു. തടവുകാരിൽ ഏഴുപേരെ 3 കൊല്ലം മുതൽ 6 കൊല്ലം വരെയുള്ള ജയിൽശിക്ഷക്കു വിധിച്ചു. വിധിപറഞ്ഞ ഉടനെത‌ന്നെ ശേഷിച്ച മെമ്പറന്മാർ ഔപചാരികമായി ലീഗു പിരുച്ചുവിട്ടു. മാനിഫെസ്റ്റോയെസ്സംബന്ധിച്ചാണെങ്കിൽ , അതു് അന്നുമുതൽ വിസ്മൃതിയിലേക്കു് തള്ളപ്പെട്ടുവെന്നതാണു് തോന്നിയതു്.

ഭരണാധികാരിവർഗ്ഗങ്ങളുടെ നേർക്കു മറ്റൊരാക്രമണം നടത്തത്തക്ക കരുത്തു് യൂറോപ്യൻ തൊഴിലാളിവർഗ്ഗത്തിനു വീണ്ടുകിട്ടിയപ്പോൾ സാർവ്വദേശീയതൊഴിലാളി സംഘടന(ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയോഷൻ) പൊന്തിവന്നു. എന്നാൽ , യൂറോപ്പിലേയും അമേരിക്കയിലേയും സമരസന്നദ്ധരായ തൊവിലാളിവർഗ്ഗശക്തികളെയാകെ കൂട്ടിയിണക്കി ഒരൊറ്റക്കെട്ടായി നിർത്തണമെന്ന പ്രഖ്യാപിതോദ്ദേശത്തോടുകൂടി രൂപീകരിക്കപ്പെട്ട ഈ സംഘടയ്ക്കു് ഈ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങൾ പെട്ടന്നങ്ങനെ പ്രഖ്യാപിക്കാൻ സാധിക്കാതെ വന്നു. ഇംഗ്ലണ്ടിലെ ട്രേഡ്‌യൂണിയനുകൾക്കും ഫ്രാൻസിലും ബൽജിയത്തിലും ഇറ്റലിയിലും സ്പെയിനിലുമുള്ള പ്രുദോനിന്റെ അനുയായികൾക്കും9, ജർമ്മനിയിലെ ലസ്സാലി10ന്റെ അനുയായികൾക്കും[1] സ്വീകാര്യമാവത്തക്കവണ്ണം വിപുലമായ ഒരു പരിപാടിയാണ് , അതിവിപുലമായ ഒരു പരിപാടിയാണു് , ഈ ഇന്റർനാഷണലിനു് (സാർവ്വദേശീയ സംഘടനയ്ക്കു് - പരിഭാഷകൻ) അവശ്യം വേണ്ടിയിരുന്നതു്. എ

  1. താൻ മാർക്സിന്റെ ശിഷ്യനാണെന്നും ആ നിലയ്ക്കു് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്നുവെന്നും ലസ്സാൽതന്നെ നേരിട്ടു് ഞങ്ങളോടു് എല്ലായ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം 1862-64 -ൽ നടത്തിയ പൊതുപ്രക്ഷോഭങ്ങളിൽ ഗവണ്മെന്റുവായ്പയുടെ സഹായത്തോടുകൂടി നടത്തുന്ന ഉല്പാദനസഹകരണസംഘങ്ങൾ വേണമെന്ന ആവശ്യത്തിനപ്പുറം കടന്നിട്ടില്ല. (എംഗൽസിന്റെ കുറിപ്പു്).
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/57&oldid=157914" എന്ന താളിൽനിന്ന് ശേഖരിച്ചത്