ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിക്ഞ്ഞ കിട്ടിയല്ലാതെ അകത്തു കടക്കാനാകുകയില്ല.വഴിയെ ഭാൎ‌യ്യ ഭൎത്താവിൻറെ കൈകാൽ കഴുകിക്കും .ഇതിന്ന വെള്ളം ഒരു കുളത്തിൽ നിന്ന് കൊണ്ടുവരണം .പോകുന്ന വഴിയിൽ അരി വിതറിയും പോകണം.പിന്നെ ഭാൎ‌യ്യയ്ക്ക് ഭൎത്താവും ഭൎത്താവിന്ന ഭാൎ‌യ്യയും പാലും ചോറും കൊടുക്കണം.കൈകഴുകിയാൽ സ്ത്രീയുടെ ആങ്ങള പുരുഷൻറെ വിരലിൽ സ്വൎണമോതിരം ഇടണം.താലത്തിൽ വെറ്റിലയടക്കം കൊണ്ടുവരും .മുന്ന പിടി ഭൎത്താവ് എടുത്ത വസ്ത്രത്തിൽ കെട്ടും.വഴിയെ ക്ഷേത്രത്തിൽ പോയി തൊഴും.അഞ്ചാംദിവസം കുടങ്ങൾ പുഴയിൽ കൊണ്ടുപോയി ഇടും.മടങ്ങിവന്നാൽ 5 സുമംഗലികളെ പൂജിച്ചു ഊട്ടണം.പിന്നെ അഞ്ചു പുരുഷന്മാർ കൂടിയ ജനങ്ങൾ മുൻപാകെ ഭാൎ‌യ്യാ ഭൎത്താക്കന്മാൎക്കും ജാമ്യൻ നിൽക്കണം.അവരുടെ നല്ല നടപ്പിന് തങ്ങൾ ഉത്തരവാദികളാണെന്ന് പറയണം.വയ്യുന്നേരം സ്ത്രീപുരുഷന്മാർ പെണ്ണിൻറെ വീട്ടിൽ പോയി അന്യോന്ന്യം തലയിൽ എണ്ണ തേപ്പിച്ചമ മഞ്ഞനീറ്റിൽ കുളിക്കും.പിറ്റേന്ന് മടങ്ങി പോകുകയും ചെയ്യും.ഈ ജാതിയിൽ ശൈവരും വൈഷ്ണവരും ഉണ്ട്.

                 മരിച്ചാൽ  ശവം മറചെയ്യണം.മീതെ കള്ളി(കണ്ടലാവണക്ക)തെങ്ങോല ഇതുകൊണ്ട്  പന്തലിടും.ശവത്തിനെയും  വിധവയും കുറി  ഇടിയിക്കും.മകൻ  പൂണൂൽ ധരിക്കും.കുഴി  മൂടിയാൽ ഒരു  പറയൻ 3 മൂലെക്കൽ എരിക്കിൻകൊമ്പ് കുഴിച്ചിടും.വടക്ക്  കിഴക്കേ  മൂല  ഒഴിച്ചിടും.ഓരോ  കൊമ്പിന്മേൽ മകൻ ഒരു ചെറിയ  നാണ്യം  വെക്കും.അവൻ  കുടത്തിൽ  വെള്ളവും ഒരു  തീക്കൊള്ളിയുമായി പ്രദൎക്ഷിണം വെക്കുന്ന  സമയം അമ്മാവൻ  തലക്കൽ  നിന്നുംകൊണ്ട് കുടത്തിനെ ഓട്ടപെടുത്തും.3-5-7-9 ഇതിൽ  ഏതെങ്കിലും  ഒരു ദിവസം വിധവ കോടിവസ്ത്രം  ധരിച്ചു ആഭരണങ്ങൾ  അണിഞ്ഞു  ശ്മശാനത്തിൽ പോയി ചില കൎമങ്ങൾ ചെയ്യേണ്ടതുണ്ട്.താലിയും വളകളും അവിടെ  പൊട്ടിച്ചിടും.ആഭരണങ്ങൾ നീക്കും  ചെയ്യും.തുണിയിട്ട് മൂടി  അവൾ  പുഴയിൽ  പോയി  ചാണകം  തേച്ചു  കുളിക്കും.മകനും  മറ്റു  ശേഷക്കാരും ക്ഷേത്രത്തിൽ  പോകും.ബ്രാഹ്മണൻ പൂജകഴിച്ചു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayamohankpz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/136&oldid=158123" എന്ന താളിൽനിന്ന് ശേഖരിച്ചത്