ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശുവിനേയും പുത്രനേയും കാണുക ഉണ്ടായൊ?" എന്ന മുണ്ടിലേക്കു ഭൎത്താവ പറയും. "ഉവ്വ. ഇവിടെയുണ്ട" എന്ന. വേറേയും ക്രിയകൾ ഉണ്ട. എല്ലാം വൎണ്ണിപ്പാൻ സ്ഥലം പോരാ. നാലോളം ഭാൎയ്യമാരാവാം. ഓരോ വിവാഹത്തിനും കൎമ്മങ്ങൾ എല്ലാം ചെയ്യണം. ഗൎഭമുണ്ടായാൽ പ്രസവത്തോളം ഭൎത്താവ തല വളൎത്തണം. ഓന്നിലേറെ വേളികഴിച്ച ആളുടെ താടിയുടെ കഥ ചിലപ്പോൾ കലശൽതന്നെയായിരിക്കും.

ശവം ദഹിപ്പിക്കയാണ നിയമം. തടിയിന്മേൽ വെച്ചകഴിഞ്ഞാൽ ദേഹത്തിന്റെ നവദ്വാരങ്ങളിൽ സ്വൎണ്ണശകലം വെക്കണം. ദഹനം തുടങ്ങിയാൽ പിണ്ഡകൎത്ത (മകനൊ മറ്റ്) ഒര മൺ പാത്രത്തിൽ വെള്ളവുമായി തടി മൂന്ന പ്രദക്ഷിണംവെക്കണം. ആ സമയം അതിനെ ഉപാദ്ധ്യായനൊ മറ്റൊ ഒര പീശ്ശാങ്കത്തികൊണ്ട ഓട്ടപ്പെടുത്തണം. വീഴുന്ന വെള്ളം വേറൊരു പാത്രത്തിലാക്കി തടിയിലേക്ക് തൂക്കണം. കുടം എറിഞ്ഞ ഉടെക്കയും വേണം. പുല പത്താകുന്നു. പതിനൊന്നാംദിവസം കുളിച്ച പഞ്ചഗവ്യം സേവിച്ച പുണുനൂൽ മാറ്റണം. പന്ത്രണ്ടാം മാസത്തിന്റെ അവസാനമാണ സപിണ്ഡി. സാധാരണ ബ്രാഹമണൎക്ക പന്ത്രണ്ടാം ദിവസമാകുന്നു. പിന്നെ കൊല്ലത്തിൽ നക്ഷ്ത്രം പമാണമാക്കി ശ്രാദ്ധം ഊട്ടണം. പരദേശത്തെ തിഥി പ്രമാണമാകുന്നു. ശവസംസ്കാരത്തിങ്ക‌ലും മറ്റും മാരാൻകൂടാതെ കഴികയില്ല. ബലിക്ക ദൎഭയും എള്ളും കൊടുക്കേണ്ടത അവനാകുന്നു. നാലാം ദിവസം ചൊവ്വയൊ വെള്ളിയൊ അന്നാണ സഞ്ചയനം. ദഹിപ്പിപ്പാൻ കൊണ്ടുപോകുമ്പോൾ ശവത്തിന്റെ നെറ്റിന്മേൽ മേത്തോന്നിയുടെ വേർ അരച്ച കുറിയിടിക്കണം.പുണുനൂൽ കഴുത്തിൽ മാലയായിട്ട തൂക്കും. അസ്ഥി സഞ്ചയനം കഴിഞ്ഞാൽ ദഹനം കഴിഞ്ഞേടത്ത ഒരവാഴ കുഴിച്ചിടും. ഗൎഭിണി മരിച്ചാൽ ശവം വയർ കീറി കുട്ടിക്ക ജീവനില്ലെങ്കിൽ അവിടേത്തന്നെ വെച്ച ഒന്നായി ദഹിപ്പിക്കും.

മത്സ്യം മാംസം മദ്യം പാടില്ല. വിധവാവിവാഹവും അങ്ങിനെതന്നെ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/148&oldid=158136" എന്ന താളിൽനിന്ന് ശേഖരിച്ചത്