ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 158 -

തിൽ ഭൎത്താവ് കുറെ ഞാറ് നടണം. വഴിയെ ചാണകംകൊണ്ട് ഒരു ഗണപതിയെ ഉണ്ടാക്കി പൂജിക്കണം. അത് കഴിയുമ്പോഴെക്ക് ഭൎത്താവ് ക്ഷീണിച്ച് അവിടെ ഇരിക്കും. ഭാൎ‌യ്യ അൽപം ചോർ കൊടുക്കും. അത് അളിയൻ ഉൺമാനയക്കയില്ല. കുംഭകോണത്ത് ഒര് വിശേഷവിധിയുണ്ട്. പെണ്ണിൻറെ അമ്മയും പലപ്പോഴും പെണ്ണിൻറെ യാതൊരു ശേഷക്കാരും വിവാഹത്തിങ്കൽ ഉണ്ടായിക്കൂടാ. കല്യാണ ദിവസങ്ങളിൽ പെണ്ണിനെ ആൎക്കും കണ്ടുംകൂടാ.തൃശ്ശിനാപ്പള്ളിയിൽ ചില പള്ളികൾ പെൺകുട്ടികൾ ശിശുക്കളായിരിക്കുമ്പോൾതന്നെ വിവാഹനിശ്ചയം കഴിക്കും. ശിശുവിനേകൊണ്ട് അൽപം ചാണകവെള്ളം കുടിപ്പിച്ചാൽ മതി. ആൺകുട്ടിക്ക് അതിലും ചെറുപ്പമായി വരാം. എന്നാൽ അവൻ ഒരു അരക്കാൽ ഉറുപ്പിക വിഴുങ്ങിയാൽ ആ ദോഷം തീരും. കുറെ കൊല്ലം മുമ്പ് കടലൂരിന്ന് സമീപം പനരുട്ടി എന്ന സ്ഥലത്ത് ഒരു വിവാഹമുണ്ടായി. അത് നളദമയന്തിമാരുടെ മാതിരി സ്വയംവരമായിട്ടായിരുന്നു. വിധവാവിവാഹം ആവാം. അവൾക്ക് താലികെട്ടുക ഒരു സുമംഗലിയാണ്. ഭൎത്താവ് അടുക്കേനിൽക്കും. വിധവാവിവാഹത്തിന് നടുവീട്ടുതാലി എന്നാണ് പറയുക. വീട്ടിനകത്തുവെച്ചാണ് താലി കെട്ടുക. തിരണ്ട് കുളിച്ചാൽ ശുദ്ധമാവാൻ ബ്രാഹ്മണൻ പുണ്യാഹം മേൽ തളിക്കണം.

മരിച്ചാൽ ദഹിപ്പിക്കയും കുഴിച്ചിടുകയും നടപ്പുണ്ട്. ശവത്തിനടുത്ത്നിന്ന് വിധവ കുളിക്കണം. ആ വെള്ളം ശവത്തിന്മേൽ വീഴണം. ഇത് ചെയ്യാഞ്ഞാൽ വലിയ അപമാനമാണ്. "പെണ്ണിൻറെ മേൽത്തെ വെള്ളം ശവത്തിന്മേൽ വീഴാതെ പോട്ടെ" എന്നത് ഒരു ശാപമാണ്. മരിച്ചവനും വിധവയും തമ്മിൽ മൂന്നീട വീടിപകരണം. ചിലർ ശവത്തിൻറെ നെഞ്ഞത്ത് ഒര് കലം ചോറും നെറ്റിമേൽ അരക്കാൽ ഉറുപ്പികയും വെക്കും. ചോറ് പറയന്നും പണം ക്ഷുരകന്നും ആകുന്നു. വിവാഹം കഴിയാതെ മരിക്കുന്ന പുരുഷനേകൊണ്ട് ഒരു പൊയ്കല്യാണം കഴിപ്പിക്കണം. ശവത്തിൻറെ കഴുത്തിൽ ഒരു എരിക്കിൻ പൂമാല ഇടുകയും ഓവിലെ മണ്ണ് ഉരുട്ടി ദേഹത്തിൽ പലേ സ്ഥലങ്ങളിൽ വെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shabeer4556 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/172&oldid=158163" എന്ന താളിൽനിന്ന് ശേഖരിച്ചത്