ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 ഉത്സവപ്രാൎത്ഥനകൾ.

നിന്നോടു ഒന്നിച്ചു ജീവിച്ചും വാണുംകൊണ്ടിരിക്കുന്ന പുത്രന്നും
ഇന്നുമുതൽ എന്നെന്നേക്കും സകല തലമുറകളോളവും സഭയ
കത്തു തേജസ്സുണ്ടാവൂതാക. ആമെൻ. W.

൨.
കനിവും വിശ്വസ്തതയും നിറഞ്ഞ ദൈവമേ, ഏകജാതനാ
യ പുത്രനെ പഴയ നിയമത്തിലെ പിതാക്കന്മാൎക്കു വാഗ്ദത്തം
ചെയ്തും വിശുദ്ധപ്രവാചകരെക്കൊണ്ടു മുന്നറിയിച്ചും കാലസ
മ്പൂൎണ്ണത വന്നേടത്തു ലോകത്തിൽ അയച്ചുംകൊണ്ടു നിന്റെ
ഇഷ്ടത്തെയും ആലോചനയെയും വെളിപ്പെടുത്തി ഭൂമിയിലെ
സകല ജാതികളിലും നിന്റെ അനുഗ്രഹത്തെ വരുത്തി പരത്തി
യതുകൊണ്ടും ഞങ്ങൾ സ്തോത്രവും പുകഴ്ചയും ചൊല്ലുന്നു. അ
വന്നായി ഞങ്ങളും ഹൃദയങ്ങളെ മനസ്സോടെ തുറന്നിട്ടു അവൻ
ഇങ്ങു പ്രവേശിച്ചും താൻ സ്വൎഗ്ഗത്തിൽനിന്നു കൊണ്ടുവന്ന
രക്ഷാകരദാനങ്ങളോടും കൂടെ ഞങ്ങളിൽ നിത്യം വസിച്ചും നില
നിന്നും കൊള്ളേണ്ടതിന്നു നിന്റെ കരുണയെ സമൃദ്ധിയായി
തരേണമേ. അവൻ തിരുവചനത്താലും ആത്മാവിനാലും ഇ
ടവിടാതെ ഞങ്ങളുടെ ഉള്ളങ്ങളോടു പറകയും പാപങ്ങളുടെ അ
ധികാരത്തെ ഞങ്ങളിൽനിന്നു നീക്കുകയും തികവുവന്ന നീതിമാ
ന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കുകയും ചെയ്യുമാറാക. നിന്റെ
വിശ്വസ്തതെക്കു തക്കവണ്ണം ഞങ്ങളെ അവസാനംവരെയും ഉറ
പ്പിച്ചു കാത്തു ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
നാളിൽ കുററം ചുമത്തപ്പെടാത്തവരാക്കി തീൎക്കേണമേ. ആമെൻ.
W.

തിരുജനനനാൾ.
൧.
സ്വൎഗ്ഗസ്ഥപിതാവും കൎത്താവുമായ ദൈവമേ, നീ അനാദി
യായിട്ടു നിന്റെ ഏകജാതനെ ഞങ്ങളുടെ രക്ഷെക്കായി നിയമി
ച്ച കാലസമ്പൂൎണ്ണതയിൽ മനുഷ്യനായി പിറപ്പിച്ചതുകൊണ്ടു
ഞങ്ങൾ ഹൃദയപൂൎവ്വം സ്തുതിയും പുകഴ്ചയും ചൊല്ലുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/38&oldid=195216" എന്ന താളിൽനിന്ന് ശേഖരിച്ചത്