ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം

മരണം എന്നതു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു തന്നെ. സംശയമില്ല.
ചെയ്ത പാപത്തിന്നു മോചനം ലഭിച്ചിരിക്കുന്നെന്നു വിശ്വാസമുള്ളവന്നും മരി
ച്ചാൽ നിത്യഭാഗ്യത്തിലെത്തും എന്നുറപ്പുള്ളവന്നും പോലും മരണം മനുഷ്യൎക്കു
പാപത്തിൻ കൂലിയായി ദൈവം വെച്ച ഒരു ശിക്ഷയാകുന്നു എന്ന അനുഭവ
മുണ്ടാകാതിരിക്കയില്ല. അതിഭക്തനായ ഒരു മനുഷ്യന്നു മരണം വന്നടുക്കു
മ്പോൾ തന്റെ സ്വന്തകാൎയ്യത്തെ കുറിച്ചു ഒന്നും ഭയപ്പെടുവാനുണ്ടാകയില്ലെ
ങ്കിലും താൻ വിട്ടേച്ചുപോകേണ്ടവരെ സംബന്ധിച്ചെങ്കിലും ഒരു ദുഃഖമു
ണ്ടാവാം. "ഇനി ഞാൻ ലോകത്തിലിരിക്കയില്ല. ഇവരോ ലോകത്തിലിരി
ക്കുന്നു.....ഇവരെ കാത്തുകൊള്ളേണമേ" എന്നു മഹാ പരിശുദ്ധനായ
വനും കൂടെ തന്റേവൎക്കു വേണ്ടി പ്രാൎത്ഥിച്ചുവല്ലൊ. മരിപ്പാൻ പോകുന്ന
ഭൎത്താവു ഭാൎയ്യാമക്കളെക്കൊണ്ടും, ഭാൎയ്യ ഭർത്താവിനെയും മക്കളെയും കുറിച്ചും വ്യസ
നിക്കാതിരിക്കയില്ല. കാരണം അവർ കുറെ കാലം കൂടി ഭൂമിയിൽ ഇരിക്കേ
ണ്ടുന്നവർ. ഉപജീവനത്തിനാവശ്യമായതും വേണം. കഷ്ടങ്ങളോടും പരീ
ക്ഷകളോടും എതൃത്തു നിൽക്കയും വേണം. അങ്ങിനത്തെ സ്ഥിതിയിൽ അവൎക്കു
തുണയും പിന്താങ്ങലുമായി ഒരാൾ ഇല്ലാതെ പോകുന്നതു ക്ലേശകാരണമാകുന്നു
വല്ലൊ. അതുകൊണ്ടു മരണം ശിഷ്ടൎക്കും ദുഷ്ടൎക്കും ശത്രു തന്നെ. ദുഷ്ടന്മാൎക്കു
മരണമടുത്താലുള്ള സങ്കടത്തിന്നും ഭയത്തിന്നും സംഗതി വേറെ; ശിഷ്ടന്മാൎക്കു
ആ സമയത്തുള്ള സങ്കടത്തിനു ഹേതു വേറെ എന്നൊരു വ്യത്യാസമേ ഉള്ളു.

നാലുവൎഷത്തോളം സുകുമാരി കരുണയോടു കൂടെ പാൎത്തശേഷം അവൾ
വീണ്ടും തന്റെ ഒരു ഉപകാരിണിയുടെ രോഗശയ്യെക്കരികെ സ്നേഹശുശ്രൂഷകൾ
ചെയ്തു പാൎക്കേണ്ടിവന്നു. ജ്ഞാനാഭരണത്തിന്നു ക്ഷീണം വൎദ്ധിച്ചു വരുന്നെന്നു
സുകുമാരി പലപ്രാവശ്യം കണ്ടിരുന്നു. ഒരു ദിവസം അവളെ കാണ്മാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/120&oldid=195976" എന്ന താളിൽനിന്ന് ശേഖരിച്ചത്