253,891,821 ജനങ്ങളിൽ പാഴ്സികൾ 85397 മാത്രമെയുണ്ടായിരുന്നുള്ളു. 1891-ൽ എടുത്ത കാനേഷുമാരിക്കണക്കനുസരിച്ച് ഇവരുടെ സംഖ്യ നാലായിരത്തോളം വർദ്ധിച്ചിട്ടുണ്ടു്. ഇൻഡ്യയിൽ മറ്റുള്ള ജാതികളിൽ വെച്ചു മരണകണക്കു കുറയുന്നതു പാഴ്സികളിലാണെന്നും, ഇതു ഇവരുടെ ശുചിത്വംകൊണ്ടാണെന്നും പറയപ്പെട്ടിരിക്കുന്നു. വിദ്യാനൈപുണ്യം കൊണ്ടും ധനസ്ഥിതികൊണ്ടും ഇപ്പോൾ ഇൻഡായിലുള്ള പാഴ്സികൾ മുക്കാലെ അരയ്ക്കാൽ ഭാഗം ആളുകളും ഒരു നല്ല സ്ഥിതിയിലായിട്ടുണ്ടെന്നു കാണുന്നു. ബ്രിട്ടീഷ്ഗവണ്മ്മെന്റിന്റെ കീഴിൽ ഇവർക്ക് വലിയ വലിയ ഉദ്യോഗങ്ങളും ലഭിച്ചിട്ടുണ്ടു്. ഇതുകൂടാതെ ഇവരിൽ വലിയ വലിയ കച്ചവടക്കാരും പലരുണ്ടു്. ഭിക്ഷാടനത്തിനായി ബോബെ നഗരത്തിൽ അലഞ്ഞുനടക്കുന്ന 10,000 ഭിക്ഷ്യക്കളിൽ ആറുപേർ മാത്രമെ പാഴ്സിവർഗ്ഗത്തിലുൾപ്പെട്ടിട്ടുള്ളു എന്നു, കഴിഞ്ഞ കാനേഷുമാരി കണക്കുകൊണ്ടു കാണുന്നു.
പാഴ്സികളുടെ കൂട്ടത്തിലുള്ള നിസ്സഹായന്മാരും, നിർദ്ധനന്മാരും വയോവൃദ്ധന്മാരുമായ അഗതികളെ സൂക്ഷിച്ചു രക്ഷിക്കുന്നതിന് അവർ പ്രത്യേക ചില ഏർപ്പാടുകൾ ചെയ്തിട്ടുണ്ടു്. അവിടെ അവർക്കു സകല ചെലവുകളും കഴിക്കത്തക്ക വിധത്തിലുള്ള മുതൽ ഈ സ്ഥാപനത്തിലേക്ക് അവർ ശേഖരിച്ചിട്ടുണ്ടു്.
വസ്ത്രധാരണം.
പേർഷ്യായിലെ പാഴ്സികളുടെ വേഷവും ഇൻഡ്യയിലെ പാഴ്സികളുടെ വേഷവും തമ്മിൽ വളരെ വ്യത്യാസമുണ്ടു് പാഴ്സികൾ ഇൻഡ്യയിൽ താമസം തുടങ്ങി, അല്പം കഴിഞ്ഞപ്പോൾ മുതൽ അവർ തങ്ങളുടെ സമീപവാസികളായ ഹിന്തുക്കളുടെ വേഷത്തെ പകർത്തുന്നതിൽ തുടങ്ങി. പുരുഷന്മാരുടെ തലപ്പാവും, സ്ത്രീകളുടെ "സരി " മുതലായവ ഹിന്തുകളുടെ വേഷത്തിൽ നിന്നു എടുത്തതാണ്. യൂറോപ്യന്മാരുടെ ആഗമനത്തോടു കൂടി ഇപ്പോൾ മിക്കവരും അവരുടെ വേഷത്തെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ടു്. എന്നാൽ തലയിൽ ധരിക്കുന്ന തൊപ്പികൾ യൂറോപ്യന്മാരുടെയും നാട്ടുക്കാരുടെയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |