931
കിളിപ്പാട്ട്
യ൪ജ്ജുനൻമിണ്ടായ്കയാലാരെയുംനോക്കുന്നില്ലാ തന്നുടെദേഹംതാതദ്രോഹംചെയ്തതുദുഷ്ട മെന്നുറച്ചതുമോചിച്ചീടുവാനിശ്ഛിയ്ക്കുന്നു തൃക്കണ്പാ൪ത്താലുംകനിഞ്ഞൊന്നുണർത്തിയ്ക്കുംനേര ത്തുൾക്കംബംവെടിഞ്ഞുള്ളബഭ്രം വാഹനൻതാനേ മാധവൻതിരുവടിയോടുമർജ്ജുനന്നുള്ള പാദവന്ദനംചെയ്തുബാഷ്പംപെയ്തുണർത്തിനാൻ സത്തമോത്തമതാതനാഥബോധവാൻഭവാ നിത്ഥമോത്തധോമുഖനായിരിപ്പതുയുക്തം മിയ്ക്കതുംമഹാപാപിതൻമുഖംദർശിയ്ക്കരു തൊക്കുകില്ലധർമ്മിഷ്ഠനേടുള്ള സല്ലാപവും ശുദ്ധനല്ലോർത്താലഹംപുണ്യകാർയ്യോഭ്യോഗത്തോ ടെത്തനല്ലൊരുഗുരുഭ്രൂതനെവധിച്ചവൻ എത്രയുംനിന്ദ്യൻകൃഷ്ണഭക്തബാധകൻക്രൂരൻ കുത്രമേഗതിപാപഗ്രസ്തമെൻകളേബരം വച്ചിരിയ്ക്കുവാൻനല്ലതല്ലഭ്രൂഭാരപ്രദ മച്ചിരിയ്ക്കൊരുപാത്രമായിവന്നീടുംമേലിൽ സജ്ജനപ്രിയംകരമാകയില്ലൊരിയ്ക്കലും ത൪ജ്ജനംചെയ്യുംകണ്ടീടുന്നവരൊന്നാകയാൽ തുംഗമാംതുഷാരാദ്രിപുക്കകീഴ്പ്പട്ടയ്ക്കരു ണ്ടംഗമങ്ങിനെചൂർണ്ണമാക്കിഞാൻമരിയ്ക്കുവൻ ഇത്തരംചൊല്ലുന്നവൻതന്നോടായ് വൃകോദര നസ്തസന്ദേഹംകനിഞ്ഞപ്പൊഴെചൊല്ലീടിനാൻ അല്പവുംവിഷാദിയ്ക്കവേണ്ടനീകുമാരക കിൽഭിഷംഭവൽഗാത്രത്തിങ്കലില്ലുണ്ടെന്നാകിൽ ത്വൽപുരസ്ഥലത്തിങ്കലിങ്ങിനെവസിയ്ക്കില്ലാ ചില്പുമാനാകുംപുണ്യലഭ്യനീദേവൻഹരി പാവനസ്വരൂപിതൻമുംബിൽ വെച്ചബദ്ധമീ
പാപചിന്തനമെന്തിനന്ധനല്ലല്ലൊഭവാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.