ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജ്യോത്സ്നികാ
പ്രതിജ്ഞാ.

വിഷപീഡതരായുള്ള നരാണാം ഹിത സിദ്ധയേ
തച്ചികിത്സാം പ്രവക്ഷ്യാമി പ്രസന്നാസ്തു സരസ്വതീ.       



ഗുരുദേവദ്വിജാതീനാം ഭക്തഃ ശുദ്ധോദയാപരഃ
സ്വകൎമ്മാഭിരതഃ കര്യാൽ ഗരപാഡിതരക്ഷണം       
തഥാബഹുജനദ്രോഹം ചെയ്വോനും ബ്രഹ്മഹാവിനും
സ്വധൎമ്മാചാരമൎയ്യാദാഹീനനും ദ്വിഷതാമപി.       
കൃതഘ്നഭീരു ശോകാൎത്തചണ്ഡാനാം വ്യഗ്രചേതസാം
ഗതായുഷ്മാനുമവ്വണ്ണമവിധേയനുമങ്ങിനെ.       
രാജകോപമതുള്ളോനും ഹീനോപകരണന്നഥ
രാജവിദ്വേഷീണാം തന്നെ പ്പരീക്ഷിക്കുന്നവന്നപി       
ചികിത്സിപ്പാൻ തുടങ്ങൊല്ലാ വിപര്യാസമതാം ഫലം
സമ്യഗ്വിലാര്യ നിതരാമൊഴിഞ്ഞീടുക ബുദ്ധിമാൻ.       ൧0
ഗുരു ദ്വിജമഹീപാലബന്ധുപാന്ഥവിപശ്ചിതാം
രക്ഷണാ യത്നതഃ കുര്യാൽ ഗവാം ചാപി മഹീയസാം       ൧൧
ടാനയാഗാദികൎമ്മങ്ങൾ പലതും ചെയ്കിലും തഥാ
വിഷൎത്തരക്ഷണത്തോടു സമമല്ലെന്നു കേൾപ്പിതു്.       ൧൨
തസ്മാദാരഭൂതാംചേതീ മനുഷ്യാണാം വിശേഷതഃ
അവിഘ്നമസ്തു വിഖ്യാത കീൎത്തിശ്ച ഭുവനേഷ്വിഹ       ൧൩
സ്ഥാവരം ജംഗമം ചേതി വിഷം രണ്ടു പ്രകാരമാം
സ്ഥാവരം ലതവൃക്ഷാദി സംഭവം വിഷമുച്യതേ.       ൧൪
ജംഗമം സൎപ്പ കീടാഖുലൂതാദിജനിതം വിദുഃ
വിഷമുള്ളൊരു ജന്തുക്കൾ പലതുണ്ടിഹ ഭൂമിയിൽ       ൧൫
പാമ്പും മൂഷികനും തേളും ചിലന്തീ കീരി പൂച്ചയും
മണ്ഡൂക മൎക്കടാശ്വങ്ങൾ വിശ്വ കദ്രുക്കളും പുനഃ.       ൧൬












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/9&oldid=148646" എന്ന താളിൽനിന്ന് ശേഖരിച്ചത്