ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൩
അറുപത്തിനാലാം പ്രകരണം പന്ത്രണ്ടാം അധ്യായം


ഞ്ഞു കഴിഞ്ഞു. ഒരാൾ നിക്ഷേപിച്ചതായ നിക്ഷേപം മറ്റൊരാൾക്കു് ഏല്പിച്ചുകൊടുത്താൽ അങ്ങനെ ചെയ്തവൻ നഷ്ടം കൊടുക്കേണ്ടി വരും. കാരുക്കൾ നിക്ഷേപത്തെ അപഹരിക്കുന്നതിൽ അവരുടെ പൂൎവ്വാപദാനവും (പൂൎവ്വചരിത്രം) നിക്ഷേപമേല്പിച്ചു കൊടുത്തവരുടെ വചനവും തന്നെ പ്രമാണം. കാരുക്കൾ സ്വതേതന്നെ അശുചിസ്വഭാവക്കാരാണു്. അവരുമായിച്ചെയ്യുന്ന നിക്ഷേപധൎമ്മം കരണപൂൎവ്വ (രേഖാമൂലം) മായിട്ടു ചെയ്കയും പതിവില്ല. കരണഹീനമായ നിക്ഷേപത്തെ കാരു നിഷേധിച്ചു പറയുന്നതായാൽ, നിക്ഷേപ്താവിന്നു രഹസ്യമായി അപേക്ഷിച്ചു ധൎമ്മസ്ഥന്മാരുടെ അനുവാദം വാങ്ങി, താൻ നിക്ഷേപം കൊടുക്കുമ്പോൾ ഗൂഢമായ ഭിത്തിയിൽ ഇരുത്തിയിരുന്ന സാക്ഷികളെ ഹാജരാക്കാവുന്നതാണു്.

വനമധ്യത്തിൽവച്ചോ യാത്രാമധ്യത്തിൽവച്ചോ വിശ്വാസത്തിന്മേൽ മറ്റാരും കാണാതെകണ്ടു് വൃദ്ധനും രോഗിയുമായ ഒരു വൈദേഹകൻ കൃതലക്ഷണമായ (മുദ്ര വച്ച) ഒരു ദ്രവ്യം ഒരാളുടെ കയ്യിൽ നിക്ഷേപിച്ചു പോയിരിക്കാം. അവന്റെ പ്രതിദേശം (സന്ദേശം) അനുസരിച്ചു അവന്റെ പുത്രനോ ഭ്രാതാവോ വന്നു് ആ നിക്ഷേപം യാചിക്കും. അപ്പോൾ നിക്ഷേപം കൊടുത്തുവെങ്കിൽ അതു വാങ്ങിയവന്നു് ശുദ്ധിവരും; കൊടുത്തില്ലെങ്കിൽ നിക്ഷേപം കൊടുക്കുന്നതിന്നു പുറമെ, സ്തേയദണ്ഡം അടയ്ക്കുകകൂടിച്ചെയ്യണം. ദൂരയാത്ര പുറപ്പെട്ടിരിക്കുന്ന വിശ്വസ്തനായ ഒരുവൻ ഒരാളുടെ കയ്യിൽ മുദ്രവച്ചതായ ഒരു ദ്രവ്യത്തെ നിക്ഷേപിച്ചു പുറപ്പെട്ടിരിക്കാം; പിന്നീടു കാലാന്തരത്തിങ്കൽ അവൻ മടങ്ങിവന്നു നിക്ഷേപം ആവശ്യപ്പെടും, അപ്പോൾ അതു കൊടുത്തുവെങ്കിൽ വാങ്ങിയവൻ ശുചിയാകും; മറിച്ചായാൽ നിക്ഷേപവും സ്തേയദണ്ഡവും

40 *
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/324&oldid=205816" എന്ന താളിൽനിന്ന് ശേഖരിച്ചത്