ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬
വിനയാധികാരികം ഒന്നാമധികരണം


ഭൂമിയിൽ ധാരാളം ഹിരണ്യത്തോടും അന്തേവാസികളോടുംകൂടി പ്രവ്രത്തിചെയ്യിപ്പൂ. അതിൽനിന്നുണ്ടാകുന്ന ഫലംകൊണ്ടു പ്രവ്രജിതന്മാരായി വരുന്നവൎക്കെല്ലാം അന്നവും വസ്ത്രവും പാൎപ്പിടവും നൽകുകയും ചെയ്‌വൂ. അവരിൽവച്ചു വൃത്തികാമന്മാരായവരെ ഇങ്ങനെ ഭേദിപ്പിപ്പൂ.---"നിങ്ങൾ ഈ വേഷത്തോടുകൂടിത്തന്നെ നടന്നു രാജകാൎയ്യം അനുഷ്ഠിക്കുവിൻ. ഭക്തവും വേതനവും (ജീവിതവും ശമ്പളവും) നൽകേണ്ട കാലത്തു ഇവിടെ വന്നുകൊൾവിൻ." ഇപ്രകാരം എല്ലാ പ്രവ്രജിതന്മാരും താന്താങ്ങളുടെ വൎഗ്ഗത്തെയും ഭേദിപ്പിക്കണം.

ഗൃഹപതിവ്യഞ്ജനനെന്നാൽ വൃത്തിക്ഷീണനും (ഉപജീവനത്തിന്നില്ലാതെ ക്ലേശിക്കുന്നവൻ) പ്രജ്ഞാശൌചയുക്തനുമായ കൎഷകനത്രെ. അവൻ കൃഷിപ്പണിക്കായിക്കൊടുത്ത ഭൂമിയിൽ മേൽപ്രകാരം ചെയ്‌വൂ.

വൈദേഹകവ്യഞ്ജനനെന്നാൽ വൃത്തിക്ഷീണനും പ്രജ്ഞാശൌചവാനുമായ വാണിജകനാകുന്നു. അവൻ വാണിജ്യത്തിന്നായി നൽകിയ ഭൂമിയിൽ മേൽപ്രകാരം ചെയ്‌വൂ.

താപസവ്യഞ്ജനനെന്നാൽ വൃത്തികാമനായ മുണ്ഡനോ ജടിലനോ ആണ്. അവൻ നഗരസമീപത്തിൽ മുണ്ഡരോ ജടിലരോ ആയ ഒട്ടേറെ ശിഷ്യരോടുകൂടി പാൎപ്പുറപ്പിപ്പൂ. ഒന്നു രണ്ടു മാസം കൂടുമ്പോളൊരിക്കൽ കുറച്ചു ശാകമോ യവസമുഷ്ടിയോ (പുൽച്ചുരുള്) മാത്രമേ പ്രകാശമായിട്ടു ഭക്ഷിക്കാവൂ. ഗൂഢമായിട്ട് ഇഷ്ടമായ ആഹാരം കഴിക്കുകയുമാകാം. വൈദേഹകന്റെ ശിഷ്യന്മാർ ഇദ്ദേഹത്തെ സമിദ്ധിയോഗങ്ങൾ (അത്ഭുതസിദ്ധികൾ) ഉള്ളവനെന്ന നിലയ്ക്കു പൂജിക്കണം. സ്വന്തം ശിഷ്യന്മാർ "ഇദ്ദേഹം സിദ്ധനും സാമേധികനും (ഭാവിഫലമറിയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/37&oldid=205241" എന്ന താളിൽനിന്ന് ശേഖരിച്ചത്