ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്ങൾ ഇതിന്നു മുമ്പുതന്നെ അദ്ദേഹത്തിന്ന് ലഭിക്കുമായിരുന്നു. പക്ഷേഈ വക പ്രവൃത്തികളിൽ ഒന്നിലെങ്കിലും സ്വാർത്ഥത ഇല്ലെന്നു മാത്രമല്ല സകലകർമ്മങ്ങളും ലോകസൌഖ്യത്തിന്നാനുകകുന്ന തന്റെ പ്രധാനോദ്ദേശത്തെ നിറവേറ്റുന്നതിന്നായി മാത്രം ചെയ്തിട്ടുള്ളതാകയാൽ ആവകകർമ്മങ്ങളെ നിഷിദ്ധങ്ങളും അധർമ്മങ്ങളുമെന്ന് കരുതി ദുഷിക്കുന്നതിന്നുപകരം നാം അതുകളെ പ്രശംസിക്കുവാനുമിടവരുന്നു.

ഫലങ്ങൾകൊണ്ടോ ഉദ്ദേശങ്ങൾകൊണ്ടോ മാത്രം കർമ്മങ്ങൾ ശുദ്ധിയണയുന്നതായാൽ സാധാരണജനങ്ങളുടേയും കർമ്മങ്ങളെ അതേവിധംതന്നെ ന്യായീകരിപ്പാൻ സാധിക്കുന്നതാണെന്നു ഒരുപക്ഷെ പലർക്കും തോന്നുമായിരിക്കാം. ഉദ്ദേശങ്ങൾ പാവനതരങ്ങളായാൽ മാത്രംപോര, അതുകളെ സ്വാർത്ഥരഹിതമായും നിഷ്കാമമായും മനോവികാരങ്ങളാൽ ബാധിതമാകാത്തതായും ഉള്ള കർമ്മങ്ങളാൽ ഫലിപ്പിക്കുന്നതിന്നുള്ള ശക്തിയും ആവശ്യമാണ്. ഒരു യോഗീശ്വരനല്ലാതെ ഈവിധം കർമ്മങ്ങളെ ചെയ്പാൻ സാധിക്കുന്നതല്ല മഹാന്മാരുടെ പ്രവൃത്തികളെ പിന്തുടരുന്നതിന്നു അവരുടേതുപോലെയുള്ള ചിത്തവൃത്തിയും മഹത്വവും ആവശ്യമാണ്. ദിവ്യനായ നാറാണത്തു ഭ്രാന്തന്റെ കർമ്മങ്ങളെ അപഹസിച്ച് നടന്നിരുന്ന ഒരു നമ്പൂതിരി ഏതുവിധത്തിലാണ് പിന്തിരിയേണ്ടിവന്നതെന്നുള്ള കഥയെ എല്ലാവരും ഓർക്കുന്നുണ്ടായിരിക്കുമല്ലൊ. ദിവ്യനാണെന്ന് നടിക്കുവാൻ ശ്രമിച്ച നമ്പൂതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/27&oldid=163134" എന്ന താളിൽനിന്ന് ശേഖരിച്ചത്