ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞ്ഞ സംഗതിക്കാണല്ലോ അർജ്ജുനൻ ഗുരുവിനെ വെട്ടു വാനായി വാളോങ്ങിയത്. പ്രവർത്തിച്ചില്ലെങ്കിലും, അ തിന്ന് തുനിയിപ്പിച്ച ആ മനോഗതിയും ഗുരുഭക്തിയും ക ർണ്ണന്റെ ഗുരുഭക്തിയും തമ്മിൽ അല്പവും താരതമ്യപ്പെ ടുത്തുവാൻ പാടുണ്ടൊ? ഗീതോപദേശം കഴിഞ്ഞതി ന്നുശേഷമാണ് അർജ്ജുനന്റെ ഈ പ്രവൃത്തി ഉണ്ടായി ട്ടുള്ളത് എന്നും കൂടെ വായനക്കാർ ധരിക്കേണ്ടതാണ്. വിദ്യാഭ്യാസം കഴിഞ്ഞു ഗുരുവിന്റെ അനുഗ്രഹത്തോടു

കൂടി കർണ്ണൻ മടങ്ങിവന്നതിനൊപ്പം അയാളുടെ ജീവിതദ

ശയിൽ ഒരു പടവകഴിഞ്ഞ രണ്ടാമത്തേതിലേക്കു താൻ കാ ലെടുത്തുവെച്ചതായി വിചാരിക്കാവുന്നതാണ്. വിദ്യാഭ്യാ സാനന്തരം കർണ്ണൻ ഹസ്തിനപുരത്തിൽ പ്രവേശിപ്പിക്കുന്നത് അഭ്യാസപരീക്ഷാവസരത്തിലാണ്. ഇദ്ദേഹത്തിന്റെ രൂ പഗുണവും അഭ്യാസപാടവവും കണ്ട് ജനങ്ങൾ ഈ യോ ഗ്യപുരുഷൻ ആരായിരിക്കുമെന്ന് ബലമായി സംശയിക്കു ന്നു. അഭ്യാസപ്രകടനത്തിൽനിന്ന് കർണ്ണാർജ്ജുനന്മാരു ടെ ബലബലങ്ങൾ ജനങ്ങൾക്കു തീരുമാനിക്കുവാൻ സാ ധിക്കാതെ കുഴങ്ങുമ്പോഴാണ് ആയത് തെളിയിക്കുവാ നായി കർണ്ണൻ അർജ്ജുനനെ ദ്വൈരഥത്തിന്നു് വിളിക്കു ന്നത്. ഈ പോർ വിളിയെ സഹിക്കാഞ്ഞതിനാലും അ വസാനഫലത്തിൽ സംശയം ഉള്ളതിനാലും അർജ്ജുനനെ രക്ഷിക്കാനായിട്ടാണ് ഈ അവസരത്തിൽ കൃപരും മറ്റും കർണ്ണന്റെ കലാധിക്ഷേപം ചെയ്യുന്നത്. ഭീമസേനന്റെ

ഈ വാക്കുകളെ എങ്ങിനെയാണു സഹിക്കുന്നതു് !










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/60&oldid=163157" എന്ന താളിൽനിന്ന് ശേഖരിച്ചത്