ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വികൃമം ശസ്ത്രമാണത്രെ ക്ഷത്രിയർക്കു മഹീപതേ ഡ്വധന്മമാണു ശുരർക്കു വികൃമം പാർത്ഥിവർഷഭ." ആദി --അ.206. ദ്രൌപദീ സ്വയംബരാവസരത്തിൽ പാഞ്ചാലി കർ ണ്ണനെ അധിക്ഷേപിച്ചത് വളരെ നയക്കറവായിപോയി എന്നു ആർക്കും സമ്മതിക്കാതെ നിവൃത്തിയില്ല. ലക്ഷ്യ ഭേദം ചെയ്തുവന്ന് കന്യകയെ ദാനംചെയ്യുന്നതാണെന്നു ധൃഷ്ടദ്യുമ്നൻ പറഞ്ഞതനുസരിച്ചാണല്ലോ എല്ലാവരും അ തിന്നായി ശ്രമിച്ചത്. ജരാസന്ധൻ, ,ശിശുപാലൻ മുത ലായ മഹാന്മാരാൽ തൊടുവാൻകൂടി സാധിക്കാത്ത ധനു സ്സിനെ കർണ്ണൻ നിഷ്പ്രയാസം എടുത്തു തൊടുത്തതു ക ണ്ടപ്പോൾ അദ്ദേഹത്തിന്റെ ലാക്ക് തെറ്റിപ്പോകുന്നത ല്ലെന്നറിഞ്ഞു ദ്രൌപദി, താൻ ഒരു സൂതപുത്രനെ വിവാ ഹം കഴിക്കുന്നതല്ലെന്നു പറഞ്ഞു അധിക്ഷേപിച്ചു കർണ്ണ നെക്കൊണ്ടു തൊടുത്ത ആയുധത്തെ പ്രയോഗിപ്പിക്കാ തെ താഴത്തു ഇടുവിക്കയണല്ലൊ ചെയ്തത്. "ലാക്കെയ്തറുത്താനിവനെന്നുറച്ചാർ അവ്വണ്ണമായവനെക്കണ്ടു കൃഷ്ണ യൂച്ചം ചൊന്നാൾ സൂതനെ ഞാൻ വരിയ്കാ അമർഷ ഹാസത്തൊടു മർക്കനെത്താൻ നോക്കീട്ടു വില്ലിട്ടു തിരിച്ചു കർണ്ണൻ" ആദി. അ.187. അപ്പോൾ പാഞ്ചാലി നൽകിയ അപമാനത്തി ന്റെ ഫലമായിട്ടാണ് ചൂത്കളി അവസരത്തിൽ കർണ്ണ

നിൽ നിന്നു അവൾക്കു അധിക്ഷേപം സഹിക്കേണ്ടി വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/64&oldid=163161" എന്ന താളിൽനിന്ന് ശേഖരിച്ചത്