ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨

ന്നേയാണു് അസാധ്യമെന്നു് അഭിജ്ഞന്മാർപോലും വിശ്വസിച്ചിരുന്നകാര്യം അദ്ദേഹത്തിനു് സുസാധമായതും, വിജയവീരനായി അദ്ദേഹം മാതൃഭൂമിയെ ആഹ്ലാദിപ്പിച്ചതും.

മലബാറി ആദ്യമായി സമുദായപരിഷ്കാരത്തിൽ പ്രവേശിച്ചപ്പോൾ, അദ്ദേഹത്തിനു് ബുദ്ധിഭ്രമമുണ്ടോ എന്നുതന്നെയും ചിലർ സംശയിക്കയുണ്ടായി. പരിഷ്കൃതവിദ്യാഭ്യാസം സർവ്വത്ര പ്രചരിച്ചു്, മലബാറിയെപ്പോലെയുള്ള മഹാശയന്മാരുടെ പ്രയത്നഫലത്താൽ ഏതു സമുദായവും കാലോചിതം പരിഷ്കരണീയം തന്നെയെന്നു് സിദ്ധിച്ചു് പല പല ഭേദങ്ങളും സമുദായത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തുകൂടിയും പൂർവ്വികാചാരദോഷപരിഹാരത്തിനായി മുന്നിടുമ്പോഴേക്കും എത്രയെത്ര വിഘ്നങ്ങളും വിഷമതകളും വന്നിടയുന്നുവെന്നു് അനുഭവിച്ചറിഞ്ഞവർ ഏതൽപരിഷ്ക്കാരോദ്യമത്തിന്റെ ആരംഭഘട്ടത്തിൽ, വിദ്യാഭ്യാസവും ലോകപരിചയവും ദുർല്ലഭം ചിലരിൽ മാത്രം അടങ്ങിയിരുന്ന ആ കാലത്തു്, സമുദായ പരിഷ്കാരമെന്ന വാക്കുതന്നെ പുത്തരിയായിരുന്ന അന്നു് ഈ രാജ്യത്തിന്റെ സ്ഥിതി എങ്ങിനെയായിരുന്നിരിക്കാമെന്നു് തെല്ലൊന്നു ചിന്തിക്കുന്നതായാൽ, നിശ്ചയമായും, ഭയപ്പെടുകതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/91&oldid=152501" എന്ന താളിൽനിന്ന് ശേഖരിച്ചത്