ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10

പെൻസിൽകൊണ്ട്, പെൻസിലിന്റെ എന്നെല്ലാം മലയാളപ്രത്യയം ചേൎത്ത് അതു മലയാളപദമാക്കു‍‍‍‍കയല്ലാതെ ഇൗയെഴുത്താണി എന്നോ സീസലേഖിനി എന്നോ തൎജ്ജിമചെയ്തു ചേൎത്താൽ അൎത്ഥം മനസ്സിലാവാൻ പ്രയാസവുമാണ്. അങ്ങനെ തൎജ്ജിമ ചെയ്യേണ്ട ആവശ്യവുമില്ല. എന്നാൽ പ്രകൃതിഭാഗമല്ലാതെ ഒരു ഭാഷയിലെ പ്രത്യയാംശം ഒരിക്കലും മറ്റൊരു ഭാഷയിലേക്കു സ്വീകരിച്ചു ചേൎക്കാവുന്നതല്ല. ചേൎത്താൽ ചേരുകയുമില്ല. അന്യഭാഷാപ്രത്യയത്തോടുകൂടി പ്രയോഗിക്കുന്നത് എപ്പോഴും ആ അന്യഭാഷാശബ്ദമായിത്തന്നെയിരിക്കയേയുള്ളു. അതുകൊണ്ടാണ് 'ഒരു കഥ കഥയാമി ഞാനിദാനീം' എന്നതിലെ കഥയാമി, ഇദാനീം എന്ന ശബ്ദങ്ങൾ മലയാളവാക്കുകളുടെ കൂട്ടത്തിൽ പ്രയോഗിച്ചിട്ടും സംസ്ക്രതശബ്ദങ്ങളായിത്തന്നെയിരിക്കുന്നത്. ഇത്രയുംകൊണ്ടുതന്നെ ഭാഷകളുടെ ഭേദത്തെ നിയമിക്കുന്നത് പ്രധാനമായി പ്രത്യയാംശങ്ങളാണെന്നു സ്പഷ്ടമായല്ലൊ. അതുപോലെതന്നെ പ്രത്യയങ്ങളുടെ സ്വഭാവഭേദം അല്ലെങ്കിൽ ജാതിഭേദമാണ് ഭാഷകളുടെ വൎഗ്ഗഭേദത്തിന്റെ നിയാമകമായിരിക്കുന്നത്. ചരിതങ്ങളിൽ, ചരിതമുലലൊ ചരിതംഗളോൾ, എന്ന മാതിരിയിൽ ലിംഗവചനവിഭക്തിപ്രത്യയങ്ങൾ ഒന്നിനൊന്നു മേല്ക്കുമേലായി ചേൎത്തു പ്രയോഗിക്കുന്ന സ്വഭാവം ദ്രമിഡവൎഗ്ഗത്തിൽപ്പെട്ട ഭാഷകൾക്കുള്ള പ്രത്യേകസ്വഭാവമാണ്. എന്നുവച്ചാൽ ചരിതങ്ങളിൽ എന്ന മലയാളപദത്തിൽ 'ചരിത'എന്ന പ്രക്രതിക്കുമേൽ 'മ്' എന്ന നംപുസക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/13&oldid=175301" എന്ന താളിൽനിന്ന് ശേഖരിച്ചത്