ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II. CORINTHIANS X.

സരണത്തിലേക്ക് അടിമപ്പെടുത്തിയും നിങ്ങളുടെ അനുസരണം തികഞ്ഞു വന്ന ഉടനെ എല്ലാ അനധീനതെക്കും പ്രതിക്രിയ ചെയ്പാൻ ഒരുങ്ങി നിന്നും കൊള്ളുന്നു. സമക്ഷത്തുള്ളവറ്റെ മാത്രം നോക്കുന്നുവൊ? ഒരുത്തൻ താൻ ക്രിസ്തന്നുള്ളവൻ എന്നു തങ്കൽ തന്നെ ഉറപ്പിച്ചു എങ്കിൽ അവൻ ക്രിസ്തന്നുള്ളതു പോലെ തന്നെ ഞങ്ങളും കൂടെ എന്ന് അവൻ തന്നാലെ പിന്നെയും നിരൂപിക്ക. എങ്ങിനെ എന്നാൽ കൎത്താവ് നിങ്ങളുടെ ഇടിവിന്നായിട്ടല്ല വീട്ടുവൎദ്ധനെക്കത്രെ ഞങ്ങൾക്കു തന്ന അധികാരത്തെ തൊട്ടു ഞാൻ ഒന്ന് അധികം പ്രശംസിച്ചു എങ്കിലും നാണിച്ചു പോകയില്ല. ഞാൻ ലേഖനങ്ങളെ കൊണ്ടു നിങ്ങൾക്ക് പേടി കാട്ടുവോൻ ആയ്കോന്നു മാറും ഇല്ല. [അവന്റെ] ലേഖനങ്ങൾ ഘനവും ഊക്കും ഉള്ളവ സത്യം ശരീരത്തിന്റെ സന്നിധിയൊ ബലഹീനം, വാക്കും നിസ്സാരം അത്രെ എന്നു മൊഴിയുന്നു പോൽ. ഞങ്ങൾ അകലത്തുനിന്നു ലേഖനങ്ങൾമൂലം വാക്കിൽ ഏതുപ്രകാരം അരികത്തും ക്രിയയിൽ അതെപ്രകാരം ആകുന്നു എന്ന് അങ്ങിനത്തവൻ നിരൂപിക്ക. തങ്ങളെത്തന്നെ രഞ്ജിപ്പിക്കുന്ന ചിലരോട് ഞങ്ങളെ തന്നെ ചേൎത്തൊരുമിപ്പാനൊ ഉപമിപ്പാനൊ ഞങ്ങൾ തുനിയുന്നില്ല സത്യം ആയവർ തങ്ങളെ തങ്ങളിൽ അളന്നും തങ്ങളെ തങ്ങളിൽ ഉപമിച്ചും കൊള്ളുന്നതിൽ അജ്ഞന്മാരത്രെ. ഞങ്ങളൊ അളവില്ലാതോളം പ്രശംസിക്കയില്ല ദൈവം ഞങ്ങൾക്കു നിങ്ങൾ വരെയും എത്തുമാറു അളന്നു തന്ന നൂലിന്റെ അളവിൻ പ്രകാരം അത്രെ. ആകയാൽ ഞങ്ങൾ ക്രിസ്തന്റെ സുവിശേഷ(വേലയിൽ) നിങ്ങൾ വരെയും മുൽപൂക്കതുകൊണ്ടു നിങ്ങളിൽ എത്താത്തവർ എന്നു വരാതെ ഞങ്ങളെ തന്നെ അതിയായിട്ടു നീട്ടുന്നതും ഇല്ല. അന്യന്മാരുടെ പ്രയത്നങ്ങളിൽ അളവില്ലാതോളം പ്രശംസിക്കുന്നതും ഇല്ല. നിങ്ങളുടെ വിശ്വാസം വൎദ്ധിച്ചാൽ ഞങ്ങളുടെ നൂലിൻപ്രകാരം നിങ്ങളിൽ അത്യന്തം മഹിമപ്പെടുവാനും. പിന്നെയും അന്യന്മാരുടെ നീലിനകത്തു(പണ്ടു) സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്ക് അപ്പുറത്തെ ദിക്കുകളോളം സുവിശേഷിപ്പാനും ആശ ഉള്ളവരായത്രെ പ്രശംസിക്കുന്നവനൊ കൎത്താവിൽ പ്രശംസിക്ക. തന്നെത്താൻ രജ്ഞിപ്പിക്കുന്നവൻ അല്ലല്ലൊ കൎത്താവ് രജ്ഞിപ്പിക്കുന്നവൻ അത്രെ കൊള്ളാകുന്നവൻ.

൪൩൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/460&oldid=163926" എന്ന താളിൽനിന്ന് ശേഖരിച്ചത്