ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൧൯.അ.

തിന്ന് അവന്റെ കാലുകളിൽ വീണു, അരുത് സൂക്ഷിച്ചുകൊൾ ഞാൻ നിനക്കും യേശുസാക്ഷ്യത്തെ പിടിച്ചുള്ള നിന്റെ സഹോദരന്മാര്കും കൂട്ടുദാസൻ ആകുന്നു, ദൈവത്തെ കുമ്പിടുക, യേശുവിന്റെ സാക്ഷ്യമല്ലോ പ്രവാചകത്തിന്റെ ആത്മാവ് തന്നെ എന്ന് അവൻ എന്നോട് പറയുന്നു.

സ്വൎഗം തുറന്നതും ഇതാ വെള്ളക്കുതിര ( ഇറങ്ങുന്നതും) ഞാ ൧൧ ൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവൻ വിശ്വസ്തനും സത്യവാനും (൩൧൪ ) എന്ന് വിളിക്കപ്പെടുന്നവൻ. നീതിയിൽ വിധി ൧൨ ച്ച പോരാടുന്നവനും തന്നെ; അവന്റെ കണ്ണുകൾ അഗ്നിജ്വാലെക്ക് ഒത്തതു, തലമേൽ അനേകം രാജമുടികളും ഉണ്ടു; അവൻ ഒഴികെ ആരും അറിയാത്തൊരു നാമം എഴുതിട്ടും ഉണ്ട്. ചോരയിൽ മുക്കിയ ഉടുപ്പ് ധരിച്ചിരിക്കുന്നു, അവന്റെ പേർ ൧൩ ദേവവചനം എന്ന് തന്നെ. സ്വൎഗത്തിലെ സൈന്യങ്ങൾ ൧൪ വെള്ളക്കുതിരകൾ പുറത്തും ശുദ്ധമുള്ള നേരിയ വെള്ളത്തുണികൾ ധരിച്ചും പിഞ്ചെല്ലുന്നു. ജാതികളെ വെട്ടുവാൻ മൂൎച്ചയുള്ള ൧൫ വാൾ അവന്റെ വായിൽ നിന്ന് പുറപ്പെടുന്നു ,അവൻ ഇരുമ്പുകോൽ കൊണ്ടു അവരെ മേയ്കും; സൎവ്വശക്തിയുള്ള ദൈവകോപത്തിൻ ക്രോധമാദ്യത്തിന്റെ ചക്കിനെ അവൻ മെതിക്കുന്നു (൧൪,൨൦) രാജാധിരാജാവും കൎത്താധികൎത്താവും എന്നൊ ൧൬ രു നാമം അവനു ഉടുപ്പിൽ തുടമേൽ തന്നെ എഴുതിയിട്ടും ഉണ്ടു .

ഒരു ദൂതൻ സൂൎ‌യ്യനിൽ നിൽക്കുന്നതു കണ്ടു അവൻ നദുവാനത്തുടെ പറക്കുന്ന സകൾ പക്ഷികൾക്കും മഹാശബ്ധത്തോടെ കൂക്കി പറഞ്ഞു. മഹാദൈവത്തിന്റെ അത്താഴത്തിന്നായി വന്നുകൂടുവിൻ (ഹജ, ൩ൻ,൧൭) രാജാക്കന്മാരുടെ മാംസവും സഹ ൧൮ സ്രാധിപമാംസവും, വീരമാംസവും, കുതിരമാംസവും ,കുതിരപ്പുറത്തുള്ളവരുടെ മാംസവും സ്വതന്ത്രർ ദാസർ ചെറിയവർ വലിയവരും,എല്ലാവരുടെ മാംസങ്ങളും തിന്മാൻ എന്ന് തന്നെ . കുതിരപ്പുരത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും ൧ൻ ആ യുദ്ധത്തെ ചെയ്വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടി നില്പതും ഞാൻ കണ്ടു. മൃഗവും അതിനുമുമ്പാകെ അതിശയങ്ങളെ ചെയ്തു മൃഗക്കുരിയെ ൨൦ കൈക്കൊണ്ടാവരെയും തല്പ്രതിമയെ കുമ്പിട്ടവരെയും അവറ്റാൽ ഭ്രമിപ്പിച്ച കള്ള പ്രവാചകനും കൂടെ പിടിപ്പിക്കപ്പെട്ടു ; ഗന്ധകത്തിൽ കത്തുന്ന തീപ്പോയ്കയിൽ ഇരുവരും ജീവനോടെ ൬൦൭





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/647&oldid=164133" എന്ന താളിൽനിന്ന് ശേഖരിച്ചത്