ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൮ സത്യംചെയ്തവൾനിന്നെ ബോദ്ധ്യവും വരുത്തിയേ അതുമെല്ലാമേ ദോഷം മകനേ മറന്നോ നീ ഇവളെ വേളിചെയ്ത നാളുതൊട്ടിന്നാവോളം നിനക്കങ്ങൊരു സുഖം വന്നു ഞാൻ കണ്ടില്ലല്ലോ ഇവൾതൻ നിനവു നീ മറന്നിട്ടില്ലായെങ്കിൽ നിന്നുടെ ജീവനന്തം വരുത്തും ഭേദമില്ല. നിന്നുടെ മനസ്സിന്നു ഞങ്ങൾക്കു കഴിവില്ലെ മകനെ മാനസത്തിൽ ഞങ്ങളിതറിഞ്ഞില്ല നിന്നുടെ ഭാര്യ സീത ചെയ്തൊരു കളിയത്രെ." പിന്നീടു ശ്രീരാമന്റെ കോപവും സീതയുടെ വിലാപവും മറ്റും കണ്ടും കേട്ടും കൗസല്യാദികൾ ആനന്ദത്തോടെ കുറെ നേരം കഴിച്ചുകൂട്ടേണ്ടിവന്നു. "സീതതൻ ദുഃഖം കണ്ടു മലകളുലയുന്നു പക്ഷിജാലങ്ങളൊക്കെ ചിരകങ്ങൊതുക്കുന്നു കുസുമങ്ങളും മലരൊട്ടേറെ ചൊരിയുന്നു പെരുത്ത വൃക്ഷങ്ങലുമിലയൊന്നിളകാതെ നിലക്കുനിന്നു മരമവൾതാൻ ദുഃഖം കണ്ടു പശുവും പുലികളുമൊരുമിച്ചു മേവീടുന്നു അരവം മൂഷികനുമൊരുമിച്ചു മേവീടുന്നു മത്സ്യവും ചുഴലുന്നു നദിയങ്ങൊഴുകാതെ പാവമേയെന്നു നിന്നു കാലനും കരയുന്നു." ഇവയൊക്കെയായിട്ടും രാമനും അമ്മമാരും അശേഷം ഇളകിയില്ല. ശ്രീരാമൻ സീതയെ പഴിച്ചു പരസ്യമായി പലതും പറയുന്നു. "ആദിയെയിവൾതന്റെ കൈപിടിച്ചതിൽപിന്നെ അന്നുതൊട്ടിന്നാവോളമുണ്ടായില്ലൊരുസുഖം അരശുതന്നെ മുന്നം പിഴുകിപ്പുറപ്പെട്ടു

ഭർത്താവെന്നൊരു ചിന്തയില്ലിവൾക്കൊരിക്കലും"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/253&oldid=164260" എന്ന താളിൽനിന്ന് ശേഖരിച്ചത്