ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൨

തുക്കമെൻറപ്പടൈക്കെൻറുപോകനീർ
തുണിന്താലും ഉയിരൈയിളപ്പേനേ
കേട്ടതെല്ലാ മനസ്സിലടക്കിയ
കൃപയൊടെ അമൃതുണ്ടിളകിനാർ
നാട്ടമാകവേ കയ്യുംമിഴക്കിയെ

മേലെഴുതപ്പെട്ട ഭാഗങ്ങളിൽനിന്നു് തിരുവിതാംകോട്ടു ചരിത്രം സംബന്ധിച്ചു് പ്രത്യക്ഷമായും പരോക്ഷമായും പലതും ഗ്രഹിക്കാമല്ലോ. വടുകപ്പടയുമായി യുദ്ധമുണ്ടായ എഴുനൂററിരുപതാമാണ്ടിടയ്ക്ക് തിരുവിതാംകോട്ടു രാജധാനി കൽക്കുളത്തായിരുന്നു. ആ പട ആദ്യം തിരുവിതാംകോട് സൈന്യത്തോടേറ്റു തോറ്റു. അനന്തരം ആ അഹിതപക്ഷക്കാർ ഈ രാജ്യസീമയ്ക്കടുത്ത പണകുടിയിൽ നിന്നു് ഒരു വലിയ സൈന്യം ശേഖരിച്ചു. ഈ സ്ഥലം നാഞ്ചിനാട്ടിനേയും തിരുനൽവേലിയേയും വേർതിരിക്കുന്ന അതിരു മലയുടെ അപ്പുറത്താണു്. തോവാളത്താലൂക്കിൽ ചേൎന്ന കടുക്കറ മലയിടുക്കു കടന്നാൽ പണകുടിയിൽ ചെന്നുചേരാം. സൈന്യശേഖരം ചെയ്തശേഷം വടുകന്മാർ പോരിനായി വീണ്ടും ഈ രാജ്യാതിൎത്തിയിലെത്തി. ഈ വിവരം വഞ്ചിരാജാവറിഞ്ഞു് എതിൎക്കാൻ വേണ്ട ഒരുക്കങ്ങൾ ചെയ്തു. എട്ടുവീടർ, ഇളമ്പയിൽ പണ്ടാരം, ഇടത്തറപ്പോറ്റി മുതലായവർ യോജിച്ചു പടകൂട്ടി ഉദയഗിരിയിൽ എത്തി. രാജാവിന്റെ ആജ്ഞയിൻകീഴിലുള്ള ഏഴുസൈന്യനേതാക്കന്മാരും ചേൎന്നു് ഒരാലോചന നടത്തിയ ശേഷം അവരിൽ ഇടത്തറപ്പോറ്റിയും കുളത്തുർ രാമൻപിള്ളയും ഇളമ്പയിൽ പണ്ടാരം മാർത്തണ്ഡവൎമ്മനും കോയിക്കൽതന്നെ വസിക്കയും മറ്റാളുകൾ ആ ചേരരാജാവിനെ വണങ്ങി വിടവാങ്ങി അടുത്തദിവസം പോൎക്കളത്തിലെത്തിക്കൊള്ളാമെന്നു സമയം ചെയ്തിട്ടു പാൎപ്പിടങ്ങളിലേക്കു പോകയും ഉ​ണ്ടായി. പിന്നീടു ഇടത്തറപ്പോററി മുതലായവർ വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/37&oldid=209951" എന്ന താളിൽനിന്ന് ശേഖരിച്ചത്