ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറ്റമാല്ലാതുള്ള ശരങ്ങൾതൂകി,
പേടി ഒഴിഞ്ഞു ഗന്ധവാസ്ത്രങ്ങൾ
പാരം തൂകിയഭിമന്.ുവും നിന്നാൻ
തന്റെ മേനിതന്നിലൊന്നുമേശാതെ,
മാറ്റലരേ ബഹുശരങ്ങൾ തൂകി
നീക്കമൊഴിഞ്ഞഭിമന്യുവെക്കാണാം;
കാണികളുംകണ്ടു പ്രസാദിച്ചേറ്റം;
പ്രാണഭയം പൂണ്ടു വൈരികളെല്ലാം;
പെരുകാടുണങ്ങീടുന്നു പിടിച്ചാലഗ്നി
ചെന്നുടനേ ചുറ്റിപ്പിടിച്ചപോലെ,
കാറ്റും തീയ്യും തമ്മിൽ ചേർന്നതുപോലെ,
പാർത്ഥാത്മജനെയ്തങ്ങടുക്കുംനേരം
അപ്പെഴഭിമന്യു പറഞ്ഞു:--"നിന്നെ
ഇപ്പോൾ കാൺമതിന്നു സംഗതി വന്നു.
കാലപുരിക്കിന്നു നിന്റെ അച്ഛന്റെ
മുമ്പിലിട്ടു കൊന്നങ്ങയയ്ക്കുന്നുണ്ട്."
പാർത്ഥാത്മജനിതഥം പറഞ്ഞതെല്ലാം
കേട്ടു ലക്ഷണനും കോപമുൾക്കാണ്ടു
വാട്ടമൊഴിഞ്ഞമ്പു തൊടുത്തെയ്തപ്പോൾ
ഏറ്റമഭിംന്യു പറഞ്ഞപോലെ
നാഗദ്ധ്വജൻതന്റെ മുമ്പിലായപ്പോൾ
കാലപുരത്തിന്നങ്ങയച്ചാനപ്പോൾ.
ആർത്തനായിയങ്ങു ദുരിയൊധനനും
വാർത്തയറിഞ്ഞഭിമന്യുവും പിന്നെ
കണ്ണിലകപ്പെട്ട വൈരിയേ എല്ലാം
കണ്ണടപ്പതിനു മുമ്പിലെ കൊന്നാൻ.
കണ്ണൻ കൃപരു ഭോജരും മറ്റുള്ള
വമ്പൻ ബൃഹൽബലൻ ദ്രോണരു പുത്രൻ
ആറു മഹാരഥന്മാരുമൊന്നിച്ചു
മാറാതെ യെതിർത്തു പോർചെയ്തതു നേരം
കൊന്നാനഭിമന്യു ബൃഹൽബലനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/73&oldid=164330" എന്ന താളിൽനിന്ന് ശേഖരിച്ചത്