ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

അന്നേരത്തുമോ കളളദ്ദാരികനു്

മൂന്നാചവിട്ടവൻ ചവിട്ടിക്കൊണ്ടു്

വാങ്ങിവലിഞ്ഞവനിറങ്ങിയതു്

മാതാവോ പിന്നെ അങ്ങു ചെന്നുടനെ

തൃപ്പാദമൊകൊണ്ടങ്ങെടുത്തെറിഞ്ഞു്

താഴെവരുന്നൊരു വരവുകണ്ടു

തൃശ്ശുലമെടുത്തമ്മ നീട്ടയതൊ

കാൽവലിച്ചോ അവൻ തൊഴിക്കുന്നതോ

കൈവലിച്ചോ അവൻ അലയ്ക്കുന്നതോ

വാണാലും വരങ്ങളും ഇരക്കുന്നതോ

ആട്ടുവെട്ടിക്കുരുതിയും ഞാൻതരുവേൻ

കോഴിവെട്ടിക്കുരുതിയും ഞാൻതരുവേൻ

പൊന്നാരത്തൂക്കംനേർച്ചതരുവേനമ്മോ

പൊൻചൂരലോട്ടം നേർച്ച തരുവേനമ്മോ

വട്ടിവിത്തുനേർച്ച തരുവേനമ്മോ

നടവരവു നേർച്ച തരുവേനമ്മോ

അങ്കലംപൂജ നേർച്ച തരുവേനമ്മോ

ഐവർകളിനേർച്ച തരുവേനമ്മോ

തോറ്റമ്പാട്ടുനേർച്ച തരുവേനമ്മോ

ചിലമ്പുപാട്ടുനേർച്ച തരുവേനമ്മോ

കമ്പവെടിനേർച്ച തരുവേനമ്മോ

കുറ്റിവെടിനേർച്ച തരുവേനമ്മോ

കുഴൽവെടിനേർച്ചയും തരുവേനമ്മോ

കൈവെടിനേർച്ചയും തരുവേനമ്മോ

തീവെട്ടിനേർച്ചയും തരുവേനമ്മോ

നേർച്ചയും വഴിപാടും പറ്റിയെടാ

മേൽഭാഗത്തുമൊ അമ്മ എടുത്തെറിഞ്ഞു്

കീഴോട്ടു വരണതോരു വരവുകണ്ടു

പള്ളിവാൾവലംകൈയിലെടുക്കുന്നതൊ

തൃപാദവുംഒന്നു ഒറപ്പിച്ചിട്ടു

പള്ളിവാൾവലംകൈയിലെടുക്കുന്നതൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/89&oldid=164347" എന്ന താളിൽനിന്ന് ശേഖരിച്ചത്