ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൈലാസയാത്രാപ്രബന്ധം ൨൩൧

വ്യസനമുണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലൊ. തമ്പുരാൻ:- അല്ല!! കല്യാട്ടു, നമ്പ്യാര് ആൾചില്ലറയൊന്നുമല്ലല്ലൊ. കൂടാളി ലഹളയിൽ കാണിച്ച, ചൊടിയും സാമർത്ഥ്യവും ഇനിയും ബാക്കിയുണ്ട് അല്ലെ. നാരങ്ങോളി നമ്പ്യാർക്കു തമ്പുരാനു ദോഷമായി സംസാരിക്കുന്നതു കേൾക്കുക തന്നെ വയ്യ അല്ലെ. കുങ്കന്റെ വാൾ എന്റെയും എന്റെ ശത്രുക്കളുടെയും മദ്ധ്യത്തിലാണ്. വളരെ നന്നായി, ചില കപടസന്യാസിമാര് എന്റെ സേവകന്മാരിലുണ്ടായിരുന്നു. ആരൊക്കെയാണ് നമുക്കു വേണ്ടപ്പെട്ട വിശ്വസ്തന്മാര് എന്ന് എനിക്കു നല്ലവണ്ണം മനസ്സിലായി. കേരളത്തിൽ അന്നുള്ള രാജാക്കന്മാരിൽ എല്ലാംകൊണ്ടും ഒന്നാമതായി നിൽക്കുന്ന എന്റെ പൊന്നു തമ്പുരാൻ ഇങ്ങിനെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ ഞങ്ങളുടെ നില എന്താണ് എന്ന് ഊഹിക്കുകയാണ് നല്ലതു. തമ്പുരാൻ :- കൂട്ടരെ പള്ളിയറയിലേക്കു വരുവിൻ‌! എനിക്കു കാര്യമായി പലതും പറവാനുണ്ട്. കനോത്തു നമ്പ്യാര് പുറമെ ഇരിക്കു. ആരും ഉള്ളിൽ കടന്നു ഞങ്ങളുടെ ആലോചനയെ തടസ്ഥപ്പെടുത്തരുത്. എം.ആർ.കെ.സി. ---------------------------------


ശ്രീ
കൈലാസയാത്രാപ്രബന്ധം
--------------------------------
തുംഗേകോടീരഭാരേതെളിമയൊടുതുളു-
   നുന്നഗംഗാതരംഗേ
തിങ്ങും വൈരിഞ്ചമുണ്ഡങ്ങളിലിടകലരും-
  ചന്ദ്രരേഖാഭിരാമം
അങ്ങോടിങ്ങോടുലത്തീടിനളജഗഫണാ-
   രത്നവിദ്യോതിതാംഗം
മംഗല്യംകൈവണങ്ങീടുകഗിരിതനയാ-
   ഭാഗ്യസർവ്വസ്വസാരം. (നാ
ഉൾത്തിങ്ങീവൻപ്രമോദംപ്രിയസഖീസൂജ-
   നന്ദനോദ്യോഗിനോമേ
മദ്ധ്യേരംഗംഭവന്തംഗുരുവരകൃപയാ
  കണ്ടകപ്പെട്ടനേരം.
ലുബ്ദ്വാപണ്ടഗ്രജാജ്ഞാപരിവസിതമഹേ-
  ന്ദ്രാന്മഹാമന്ത്രമഗ്രേ
രുദ്രാണീകാന്തസേവാംവിരവൊടുമുതിരും
  പാണ്ഡവന്നെന്നപോലെ. 2
ദ്യുതേദുര്യോധനാവർജ്ജിതശകുനികൃത-
   ച്ഛത്മനാനഷ്ടരാജ്യാ
യാതാഃകാന്താരമാപാദിതഗുരുവിഭവാ
   ഭാനുമാലിപ്രഭാവാൽ
പ്രീതാഃകൃമ്മീരരക്ഷോനിധനമപിവിധ-
   യാത്മകാന്താസമേതാഃ
ദ്വൈതാരണ്യേനിഷേദുർവ്വിശദതരയശോ-
   മണ്ഡനാഃപാണ്ഡവാസ്തേ. 8
(നാ കാലേസ്മീൻധർമ്മരാജംവിപിനഭുവിതഥാ-
   ഭൂതമാലോകൃകോപ-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/263&oldid=164522" എന്ന താളിൽനിന്ന് ശേഖരിച്ചത്