ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചില പുരാണവിമർശനങ്ങൾ ൧൩൭

നമുക്കുബുദ്ധിബലമില്ലെങ്കിൽ ഒരുപക്ഷം മാത്രം നോക്കി,'അടിസ്ഥാനമില്ലാത്തതാണ്' എന്നു വിധി പറയുന്നതു വലിയ കഷ്ടമല്ലെ? പുരാമസംബന്ധമായി ഞാൻ ഈയിടയിൽ ചെയ്ത ചില വിമർശനങ്ങളുടെ പർയ്യാവസാനത്തെ പകർത്തുന്നതു സഹൃദയന്മാർക്കു രുചിപ്രദമായിരിക്കുമെന്നു വിശ്വസിക്കുന്നു. നമ്മുടെ പുരാണഗ്രന്ഥങ്ങളെ പരിശോധിച്ചാൽ ദേവാസുരമഹായുദ്ധത്തെ വർണ്ണിക്കാത്ത ഒരു ഗ്രന്ഥം ഉണ്ടോ എന്നു വളരെ സംശയമാണ്. വാസ്തവത്തിൽ ദേവന്മാരെന്നും അസുരന്മാരെന്നും രണ്ടു കക്ഷികൾ ഇല്ലെന്നും ആരും സമ്മതിക്കും. എന്നാൽ ഈ വർണ്ണനയുടെ ഉദ്ദേശം എന്തായിരിക്കുമെന്നു ക്ഷമയോടുകൂടി ആലോചിക്കുക. ലോകങ്ങളേയും അവയിലുള്ള ചരാചരങ്ങളേയും 'വിരാൾ'പുരുഷന്റ ഓരോ അവയവങ്ങളായിവർണ്ണിച്ചിട്ടുള്ളതു വായിക്കാത്തവർ പുരാണ പാരായണക്കാരിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല്. വിരാൾ പുരുഷനെ സാധാരണ പുരുഷനായി സങ്കൽപ്പിക്കുന്നപക്ഷം പുരാണലോകങ്ങളും അവയിലെ വസ്തുക്കളും ശരീരത്തിന്റെ ഓരോ ഭാഗങ്ങളാണെന്നു വിചാരിക്കുന്നതിൽ യുക്തിഭംഗമുണ്ടെന്നു തോന്നുന്നില്ല. ഇതുപോലെ പുരാണപ്രതിപാടിതങ്ങളായ സകലസംഭവങ്ങൾക്കും ലൌകികങ്ങളായോ അലൌകികങ്ങളായോഓരോ സാരാർത്തങ്ങൾ ഉണ്ടാകാതിരിക്കയില്ല. ദേവാസുരമഹായുദ്ധം നമ്മുടെ ശരീരത്തിൽ അഹോരാത്രം എടവിടാതെ നടന്നുകൊണ്ടിരിക്കുന്ന രക്തകൃമികളുടെ മഹായുദ്ധത്തിന്റെ പ്രതിച്ഛന്ദകമാണെന്നു അല്പം ആലോചിച്ചാൽ വ്യക്തമാവുന്നതാണ്.

രക്തത്തിൽ വെളുത്തവയും കറുത്തവയുമായി രണ്ടുതരം കൃമികൽ ഉണ്ടെന്ന് ഒരു ഭൂതക്കണ്ണാടിയുടെ സഹായംകൊണ്ട് എളുപ്പത്തിൽ ആർക്കും മനസ്സിലാക്കാൽ കഴിയും. ഒരു തുള്ളി രക്തത്തെ ഒരു പാത്രത്തിലാക്കി ഭൂതക്കണ്ണാടികൊണ്ട് നോക്കിയാൽ അത്യത്ഭുതമായ ഒരു കാഴ്ച__ ഈ കൃമികൾ തമ്മിൽ നടത്തുന്നതായ ഭയങ്കരയുദ്ധം__ കാണാം. വെളുത്തവ വർദ്ധിക്കുന്തോറും അനാരോഗ്യവും ഉണ്ടാകുന്നു. അപത്ഥ്യങ്ങളായ ആഹാരവിഹാരങ്ങളെക്കൊണ്ടു കറുത്ത കൃമികൾ പെരുകുമ്പോൾ അവയെ തിന്നൊടുക്കുവാൻ വെളുത്ത കൃമികൾക്കു സാധിക്കാതെ വരുന്നതുകൊണ്ടാണ് ശരീരത്തിൽ രോഗങ്ങൾ ഉണ്ടാകുന്നതെന്നു പാശ്ചാത്യവൈദ്യവിദ്വാന്മാർ യുക്തിയുക്തമായി പ്രതിപാധിക്കുന്നു. ഇവിടെ ആ സംഗതിയെ വിസ്തരിക്കുന്നില്ല. വെളുത്ത കൃമികളുടെ സ്ഥാനത്തു ദേവന്മാരെയും കറുത്തവയുടെ സ്ഥാനത്ത് അസുരന്മാരെയും കല്പിക്കുന്നതായാൽ ദേവാസുരമഹായുദ്ധത്തിന്റെ ആന്തരാർത്ഥം ആർക്കും വ്യക്തമായി മനസ്സിലാകുമെന്നു വിശ്വസിക്കുന്നു. ദേവന്മാരെ ശുക്ലവർണ്ണന്മാരായും അസുരന്മാരെ കൃഷ്ണവർണ്ണന്മാരായും വർണ്ണിക്കുന്നതുതന്നെ ഇതിന്നു ശരിയായ തെളിവല്ലയോ?പാൽ, നൈ, മുതലായവ ദേവന്മാരുടെ ഭക്ഷണസാധനമാണെന്നും മദ്യം, മാംസം, മുതലായ മറ്റുസാധനങ്ങളെല്ലാം അസുരന്മാരുടെ ഭക്ഷണസാധനങ്ങളാണെന്നും വർണ്ണിച്ചതിന്റെ തത്ത്വം പാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/146&oldid=164658" എന്ന താളിൽനിന്ന് ശേഖരിച്ചത്