ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വസ്തുക്കളുടേയും ശ്വാവു മുതലായ ജന്തുക്കളുടേയും ശബ്ദത്തേയും, മനുഷ്യയ൪ക്കുതന്നെ ദുഃഖഭയാദികളുണ്ടാകുമ്പോൾ മുഖത്തിൽനിന്ന് അഹേതുകമായിപ്പുറപ്പെടുന്ന ഹീ, ഹാ, ഹും, എന്നു തുടങ്ങിയ ധ്വനികളേയും പിടിച്ച്, ഓരോ വസ്തുക്കൾക്കും ഓരോ പ്രവൃത്തികൾക്കും കാക൯, കോകിലം, കക്കുടം എന്നിങ്ങനേയും, ഫുൽകാരം, ചീൽകാരം എന്നിങ്ങിനേയും മറ്റും ശബ്ദമൂലകങ്ങളായ ഓരോ പേരുകൾ കൊടുത്ത് അതുകളെക്കൊണ്ടുതന്നെ വ്യവഹാരം നടത്തി ഒരു ഭാഷയെ നടപ്പിൽ വരുത്തിയെന്നും മറ്റുചില൪ വാദിക്കുന്നു. മനുഷ്യ൪ക്കു കാലക്രമേണ ഓരോ ആവശ്യങ്ങൾ അധികരിച്ചുവന്നപ്പോൾ ചേഷ്ടകളെക്കൊണ്ടും മറ്റും കാര്യം നി൪വ്വഹിക്കുന്നത് അസാദ്ധ്യമായിത്തോന്നുകയാൽ അവ൪ ഒരു മഹാസഭകൂട്ടി അതിൽവെച്ച് പശുക്കൾ മുതലായ മൃഗങ്ങളുടെ കൊമ്പ്, വാൽ മുതലായവ പിടിച്ച് ഇന്നിന്ന സാധനങ്ങളെ ഇന്നിന്ന പേരുകൊണ്ടു വ്യവഹരിക്കണമെന്നു വ്യവസ്ഥചെയ്തുവെന്നും, ആ സഭയിൽ നിന്നു നിശ്ചയിച്ച ശബ്ദങ്ങളെ നടപ്പിൽ വരുത്തുവാ൯ വലിയവലിയ പ്രസംഗികന്മാരെ അയച്ച് ആ ഭാഷയെ ലോകത്തിൽ പ്രചാരപ്പെടുത്തിയെന്നും വേറെച്ചല൪ കണ്ടുപിടിച്ചിരിക്കുന്നു. ഇനിച്ചില൪ മു൯പറഞ്ഞ എല്ലാ വാദങ്ങളേയും പൂ൪വ്വപക്ഷമായിപ്പിടിച്ച്, അതിനെയെല്ലാം ഓരോരോ ദൂഷ്യങ്ങൾ പറഞ്ഞ് ഖണ്ഡിച്ച് വേറേ ഒരഭിപ്രയത്തെപ്പുറപ്പെടുവിക്കുന്നു, മനുഷ്യ൪ക്കു ഈശ്വരദത്തമായ ഒരു മനശക്തിയുണ്ടെന്നും, അതുകൊണ്ട് അവ൪ തങ്ങളുടെ രൂപമായിവേണ്ടുന്ന ശബ്ദങ്ങളെക്കൂട്ടിച്ചേ൪ത്ത് ഒരു ഭാഷയുണ്ടാക്കി അതുകൊണ്ടാണ് വ്യവഹരിച്ചുവന്നിരുന്നതെന്നുമാകുന്നു അവരുടെ സിദ്ധാന്തം. ഈ ഒടുവിൽ പറഞ്ഞ അഭിപ്രായക്കാ൪ മറ്റു പക്ഷങ്ങളെ ഖണ്ഡിക്കുന്ന രീതി വളരെ രസമുള്ളതാണ്.

ഈശ്വര൯ അവതരിച്ച് മനുഷ്യരുടെ ആദിപുരുഷനെ ഭാഷ പഠിപ്പിച്ചുവെന്നു യുക്തമായിരിക്കയല്ല. വ്യാകരണം, കോശം മുതലായി ഭാഷ പഠിപ്പിക്കുന്നതിനുള്ള സാധനങ്ങളെ വിവരിക്കുവാ൯ ഏങ്കിലും ഒരു ഭാഷയെ അവലംബിക്കാതെ സാധിക്കുന്നതല്ല. ഒന്നാമത്തെ മനുഷ്യന്ന് ഈശ്വരന്റെ ഭാഷയറിയാ൯ ആദ്യംതന്നെ ശക്തിയുണ്ടായിരുന്നുവെങ്കിൽ ആയാൾക്കു ഭാഷാഭ്യാസംതന്നെ ആവശ്യമില്ല. ഇനി അദ്ദേഹം ഒരു മൂകനും ഭാഷാനഭിജ്ഞനുമായിരുന്നുവെങ്കിൽ ഈശ്വര൯ ആയാൾക്കു ഭാഷ മനസ്സിലാക്കിക്കൊടുക്കുവാനെടുത്ത ഉപായം എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/31&oldid=165390" എന്ന താളിൽനിന്ന് ശേഖരിച്ചത്