ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം


ക്കൊണ്ട സകല ജനങ്ങളുടേയും ധൈർയ്യസാരത്തെ കളയുന്ന
വനും ശ്രീപരമേശ്വരന്റെ ശരീരാർദ്ധത്തിൽ പാർവതിയാകുന്ന
ജയധ്വജത്തെ നാട്ടിയവനും ആയുള്ള ഭഗവാൻ കാമദേവ
ന്റെ യാത്രാസമയത്തിൽക്കൂടി വന്നവരും എല്ലാ ശാസ്ത്രസാര
ങ്ങളേയും അറിയുന്നവരുമായ സഭാവാസികളേ ! ഞാൻ ഈ
അറിയിച്ചു കൊള്ളുന്നതിനെ ഭവാൻമാർ കേട്ടാലും.

നീണ്ടുരുണ്ടു തടിച്ചിരിക്കുന്ന ഭുജദണ്ഡത്തിലുള്ള വാളിനെ കാണു

മ്പോൾതന്നെ ഉണ്ടാകുന്ന ഭയം ഹേതുവായിട്ട പാദങ്ങളിൽ
വന്ന പതിക്കുന്ന ശത്രുരാജാക്കന്മാരുടെ കിരീടങ്ങളിൽ പതി
ച്ചിരിക്കുന്ന മണിഗണങ്ങളാകുന്നനക്ഷത്രസമൂഹങ്ങളെക്കൊണ്ട
 ശോഭിച്ചിരിക്കുന്ന നഖചന്ദ്രമണ്ഡലങ്ങളോടുകൂടിയവനും എ
ല്ലാ സുന്ദരിമാരുടെയും മനസ്സാകുന്ന കണ്ണാടിയിൽ പ്രതിബിം
ബിച്ചിരിക്കുന്ന അതി സുന്ദരമായ രൂപത്തോടുകൂടിയലനും നീ
ശാസ്ത്രമാകുന്ന ചാണക്കല്ലിന്മേൽ ഉരെക്കുകകൊണ്ട ഏറ്റ
വും നിശിതയായ ബുദ്ധിയിൽ സ്ഫുരിക്കുന്ന കൃത്യാകൃത്യങ്ങളോടു
കൂടിയവനും സംഗീതസാഹിത്യങ്ങളിൽ അതി നിപുണനും
ന്യായാർജ്ജിതങ്ങളായ ദ്രവ്യങ്ങളുടെ ദാനത്തിനു വിഷയമാകി
ചെയ്യപ്പെട്ട കവിജന കാമധേനുക്കളുടെ മുഖങ്ങളിൽനിന്ന  
പുറപ്പെട്ട യശസ്സാകുന്ന പയോരാശികൊണ്ട ലോകമെല്ലാംനി
റെച്ചവനും കുബേരസദൃശനുമായ "രാജരാജൻ " എന്നു
പേരോടുകൂടിയ മാടമഹാരാജന്റെ നിയോഗത്താൽ , എല്ലായ്പോ
ഴും തന്റെ ചരണാരവിന്ദങ്ങളുടെ ആരാധനത്തിൽ താല്പര്യ
ത്തോടുകൂടിയ ജനങ്ങൾക്കുകല്പലതയെപ്പോലെ  ഉള്ളവളായും
വലയാലയ നിവാസിനിയായും  ശ്രീപരമേശ്വരന്റെ വാമാം
ഗത്തിന്ന അലങ്കാരഭൂതയായും ശിവകാമസുന്ദരിയുമായുള്ളശ്രീ
കാമാക്ഷിയുടെ കടാക്ഷമാകുന്ന കുഴലിൽക്കൂടി ഒഴുകിവരുന്ന കൃ
പയാകുന്ന അമൃതുകൊണ്ടു എല്ലായ്പോഴും നനെക്കുകകൊണ്ട
ഉല്ലസിച്ചിരിക്കുന്ന കവിതാവൃത്തോടുകൂടിയ ഒരു കവിയാൽ
ഉണ്ടാക്കപ്പെട്ട ഒരു ഭാണം ഇന്ന ഞാൻ ഇവിടെ അഭിനയി
പ്പാൻ ആഗ്രഹിക്കുന്നു - അതിനാൽ ദയാലുക്കളായ ഭവാ
ന്മാർ അതിൽ അവഹിതന്മാരായിരിക്കണമെന്ന അപേക്ഷി
ക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/6&oldid=165910" എന്ന താളിൽനിന്ന് ശേഖരിച്ചത്