൪൦ രസികരഞ്ജിനി [പുസ്തകം ൩
സംമ്രാഡാഢ്ഢ്യോവിശിഷ്ടശ്ചസാമാന്യോജാതിമാത്രകഃ സാങ്കേതികശ്ചശപ്തശ്ചപാപീത്യഷ്ടവിഃധാദ്വിജഃ (11) സംമ്രാട്ടു ആഢ്ഢ്യൻ, വിശിഷ്ടൻ, സാമാന്യൻ, ജാതിമാത്രകൻ,
സാങ്കേതികൻ, ശപ്തൻ, പാപീ, എന്നിങ്ങിനെ കേരളത്തിൽ ബ്രാ ഹ്മണർ, എട്ടുവിധമാകുന്നു.
സിദ്ധയോഗീചസർവ്വജ്ഞശ്ശാപാനുഗ്രഹശക്തിമാൻ സംസിദ്ധബ്രഹ്മസംമ്രാജ്യോയസ്സസംമ്രഡിതിസ്മൃതഃ (12) മുൻപറഞ്ഞ എട്ട് ഇനക്കാരിൽ യാതൊരു ബ്രാഹ്മണനാണ്
യമം, നിയമം, ആസനം , പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി എന്നിങ്ങിനെയുള്ള അഷ്ഠാംഗയോഗത്തെ സിദ്ധി ച്ചവനായും സകല വേദശാസ്ത്രാദികളുടെ അറിവുള്ളവനായും ശാ പം, അനുഗ്രഹം , ഇവകൾ ചെയ്യത്തക്കവണ്ണം തപശ്ശക്തിയുള്ളവ നായും ബ്രാഹ്മണശ്രേഷ്ഠത്വം സമ്പാദിച്ചവനായും ഇരിയ്ക്കുന്നത് അ ദ്ദേഹം സാമ്രാട്ട് (തമ്പ്രാക്കൾ) ആകുന്നു എന്നിപ്രകാരം ഭാർഗ്ഗവനാൽ സ്മരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
ആചന്ദ്രതാരംതദ്വംശേയോവാകോവാഭവിഷ്യതി സസവ്വേപ്യത്രസംമ്രാട് സ്യാദേവംഭാർഗ്ഗവശാസനം (13) മേല്പറഞ്ഞ സംമ്രാടിന്റെ വംശത്തിങ്കൽ മേലാൽ ചന്ദ്രനക്ഷ
ത്രങ്ങളുള്ള കാലംവരെ ആരെല്ലാം ജനിക്കുന്നുവൊ അവർ എല്ലാവ രും ഈ കേരളത്തിങ്കൽ സംമ്രാട്ടായി ഭവിയ്ക്കും എന്നാണ് ഭാർഗ്ഗവ വന്റെ ആജ്ഞ.
ഭദ്രാസനംസാർവ്വമാന്യംസാമ്രാജ്യംബ്രഹ്മവർച്ചസം ചത്വാർയ്യേതാനിസംമ്രാജോമുഖ്യസ്ഥാനാനികേരളേ (14) കേരളത്തിങ്കൽ സർവ്വജനങ്ങളാലും മാനിയ്ക്കപ്പെടുവാൻ യോ
ഗ്യത , ഏതു സദസ്സിലും അഗ്രാസനം , ബ്രാഹ്മണശ്രേഷ്ഠത്വം, ബ്ര ഹ്മതേജോരൂപമായിരിയ്ക്കുന്ന ബ്രഹ്മചർയ്യം (സ്ത്രിവർജ്ജനം), ഈ നാ ലു കൂട്ടം സംമ്രാടിന്റെ വൈലക്ഷണ്യമുള്ള സ്ഥാനമാനങ്ങളാകുന്നു.
തുടരും
പാഴൂര്‍ വടക്കില്ലത്ത് ജാതവേദൻ നമ്പൂരിപ്പാട്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.