ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്യുന്ന ഭാഗത്തിൽ ന്യായമായ ഒരു ഭാഗത്തിനു ഭാർയ്യക്കു അവകാശമുണ്ട്.. 4. ഭർത്താവിന്റെ പേരിലോ ഭാർയ്യയുടെ പേരിലോ രണ്ടു പേരുടേയും പേരിലോ സമ്പാദിച്ചിട്ടുള്ള സ്വത്തിൽ പകുതി പുത്രന്മാരില്ലെങ്കിലും വിധവക്ക് അവ കാശമുണ്ട്. 5.സന്തതിയുള്ള ഒരു സ്ത്രീയെ ഭർത്താവു ഉപേക്ഷിക്കുന്നതായാൽ അവൾക്ക് അയാളുടെ സ്വന്തസമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം കൊടുക്കണം. 6.അനുജന്മാരും സ്ത്രീകളും അവരുടെ മാതാപിതാക്കന്മാരോടുകൂടി താമസിക്കുമ്പോൾ സമ്പാദിക്കുന്ന സ്വത്ത് അവരുടെ സ്വന്തമായി നൽകുന്നതല്ലാതെ തറവാട്ടുസ്വത്തിലോ മാതാപിതാക്കന്മാരുടെ സ്വത്തിലോ ചേർഭാഗിക്കുക പതിവില്ല. ജാതിവഴക്കുകൾ തീർപ്പാൻ വയസ്സന്മാരിൽ പ്രധാനികളുടെ മുപ്പത്തൊന്നും അറുപത്തൊന്നും കൂടിയ യോഗം പണ്ടുണ്ടായിരുന്നു. അവരുടെ തീർപ്പ് അപ്പീലില്ലാത്തതാണ്. ഈ ആവശ്യത്തിനായി പല ദിക്കിൽനിന്നും ഈഴുവർ പാലക്കാട്ടു തേങ്കുറിശ്ശിയിൽ'പന്തലിൽഎളിയപ്പന്റെ' കീഴിൽ യോഗം കൂടുക പതിവുണ്ടായിരുന്നു. കാലക്രമേണ അതാതു ദേശക്കാരിൽ പ്രധാനികളെ ഈ ആവശ്യത്തിന്നു നിയമിക്കുക പതിവായി. അവർ ആവശ്യം വന്നാൽ മറ്റുളളവരേയും ക്ഷണിച്ചു വരുത്തി സഭകൂടി വേണ്ട കാര്യങ്ങൾ തീർച്ചപെടുത്തും. ഈ രാജ്യത്തിലെ ചില ദിക്കിൽതണ്ടാന്മാരും തിരുവിതാംകൂറിൽ പണിക്കന്മാരും തെക്കെ മലയാളത്തിൽ തറക്കാരണവനും ആണ് ഈ പ്രവൃത്തി ഇപ്പോൾ നടത്തി വരുന്നത്. കുറ്റക്കാർക്കു പിഴയും ജാതിഭൃഷ്ടും ശിക്ഷ കല്പിക്കാറുണ്ട്. കുറ്റംആരോപിക്കപ്പെട്ടവർ നിഷ്കളങ്കമാനസന്മാരാണെന്നു സംശയം തോന്നിയാൽ അവരെക്കൊണ്ടു പുണ്യക്ഷേത്രത്തിൽ ഈശ്വരന്റെ മുമ്പിൽ സത്യം ചൊല്ലിച്ചുവിടുകയും പതിവുണ്ട്. എന്നാൽ ഈ നടപടിക്കു പ്രചാരം കുറഞ്ഞു വന്നു തുടങ്ങി.

ഈഴുവർ ശൈവമതവും വൈഷ്ണവമതവും ആചരിക്കുന്നവരും ചുരുക്കം ചിലർ ശക്തി പൂജക്കാരും ആകുന്നു. മലയാളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഭദ്രകാളിയെ അവരുടെ പരദേവതയായി ആരാധിച്ചു വരുന്നുണ്ട്. ദേവതാബാധകളിൽനിന്നു മനുഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/107&oldid=168861" എന്ന താളിൽനിന്ന് ശേഖരിച്ചത്