എസ് . എച്ചു് . ലീഗു് .
ആലുവാ. വിജ്ഞാനാഭിവൃദ്ധി, സന്മാർഗ്ഗപ്രചോദനം, സാഹിത്യപോഷണം
മുതലായ ആദർശങ്ങളെ മുൻമിറുത്തി ൨൩ വർഷങ്ങളായി അനുസ്യൂതം പ്ര വർത്തിച്ചുവരുന്ന ഒരു പ്രസിദ്ധീകരണപ്രസ്ഥാനം.
എസു് . എച്ചു് . ലീഗു് , അതിന്റെ ആവിർഭാവകലം മുതൽ പ്ര
തിമാസം ഓരോ ചെറുപുസ്തകംവീതം സനിഷ്കർഷം പുറപ്പെടുവിച്ചിട്ടുള്ള തുകൂടാതെ, കേരളത്തിലെ പല പ്രശസ്തപത്രങ്ങളുടേയും നിരൂപണവി ചക്ഷണന്മാരുടേയും പ്രശംസകൾക്കു പാത്രീഭവിച്ചിട്ടുള്ള അനേകഗ്രന്ഥ തല്ലജങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു് .
ഇവയിൽ പലതിനും മൂന്നും നാലും പതിപ്പുകൾ ഇതികനാ ആവശ്യ
പ്പെട്ടിട്ടുണ്ടെന്നു് അറിയുമ്പോൾ ഒച്ചപ്പാടുകൂടാതെ പൊതുജനസേവനം നിർവ്വഹിച്ചുവരുന്ന ഈ സ്ഥാപനം കേരളീയരുടെ എത്രമാത്രം കൃകജ്ഞത യെ അർഹിക്കുന്നുവെന്നു പ്രത്യേകം പറയണമെന്നില്ലല്ലോ.
വിജ്ഞാനതൽപരന്മാർക്കും സദാചാരപ്രവർത്തകന്മാർക്കും സാഹിത്യ
കുതുഹലന്മാർക്കും ഇതിനോടു സഹകരിച്ചു് ഏതെങ്കിലും വിധത്തിൽ പൊതുഗുണത്തിനായി പ്രവർത്തിക്കണമെന്നു താൽപർയ്യമുണ്ടെങ്കിൽ, താഴെക്കാണുന്ന മേൽവിലാസത്തിൽ എഴുതിച്ചോദിക്കുക.
ലീഗ് ഒരു പ്രതിക്കു് ആണ്ടിൽ മുൻകൂർ വരിസംഖ്യ
അഞ്ചലിൽ 12ണ . തപാലിൽ 1 ക .
ജനറൽ . സിക്രട്ടറി . എസു് . എച്ചു് . ലീഗു്
മംഗലപ്പുഴ സെമ്മിനാരി ആലുവാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.