ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം

പൂർണ്ണമായി സമ്മതിക്കുന്നു. അവയെ പരിഹരിക്കേണ്ടതിനു പകരം ആ മൂലസാധനങ്ങളെ തന്നെ ഉടക്കുവാൻ ശ്രമിക്കുന്നതു കഷ്ടമാണ്. നിർമ്മലമായ കണ്ണാടിയിൽ ബാധിച്ച മാലിന്യം നിമിത്തം പ്രതിഫലനശക്തി കുറയുന്നുണ്ടെങ്കിൽ കണ്ണാടിയെത്തന്നെ ഉടക്കുന്നതു ഒരു വക അജ്ഞത്വമാണ്. പൗരോഹിത്യബലം വർദ്ധിക്കുന്നതും, അത് രാഷ്ട്രീയങ്ങളും സാമുദായികങ്ങളും, വിശേഷിച്ചു വ്യവസായസംബന്ധങ്ങളുമായ കാർയ്യങ്ങളെ ബാധിക്കുന്നതും പരിഹരിക്കപ്പെടേണ്ട സംഗതികൾ തന്നെയാണ്. അതിനു നമ്മുടെ ബഹുമാനപ്പെട്ട ബ്രിട്ടീഷു ഗവർമ്മേണ്ടും അതിന്റെ ഛായയെ അനുസരിച്ചുപോരുന്ന പരിഷ്കൃതാശയന്മാരായ നാട്ടുരാജാക്കന്മാരും ഉള്ളകാലത്തു ഈ ദോഷം ക്രമാതീതമാവുകയില്ലെന്നു നമുക്ക് പൂർണ്ണമായി ആശിക്കാം. ഈ വകസ്ഥാപനങ്ങളും പ്രാരംഭങ്ങളും പല മാലിന്യങ്ങളേയും നശിപ്പിച്ചു മനുഷ്യലോകസാമാന്യമായ ഐക്യമത്യത്തേയും സഹകരണത്തേയും വർദ്ധിപ്പിക്കുകയാണ് വാസ്തവത്തിൽ ചെയ്യുക. ഇവ ദോഷഹേതുക്കളാണെന്നു പറഞ്ഞു് ലഹളകൂട്ടുന്നത് വെറും പരിഭ്രമംകൊണ്ടുമാത്രമാകുന്നു.'അതിസ്നേഹം പാപശംകീ' എന്നപോലെ വാസ്തവമായ ദേശഭക്തി നിമിത്തം മറിച്ച് വല്ല ദോഷവും സംഭവിക്കുമോയെന്ന് ആശങ്കമാത്രമാണ് ഈ വിരോധത്തിനു ഹേതു. അതിനാൽ ഭാരതിയരുടെ അഥവാ ഹിന്ദുക്കളുടെ വിദ്യാഭ്യാസരീതിയെ അവരുടെ സനാതനങ്ങളും സർവ്വജനിനങ്ങളുമായ ആദർശങ്ങളേയും , ആശ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/67&oldid=169524" എന്ന താളിൽനിന്ന് ശേഖരിച്ചത്