ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬ ശീലം
---------------------------------------------------------------------------------------- ന്യൂട്ടനുപോലും " 0രംശ്വരസ്ഥാന ഭ്രംശൻ" എന്ന അ-- പരാധം പറ്റാതിരുന്നില്ല. സത്യത്തിൽ, പ്രകൃതി ശാ-- സ്ത്രത്തിലും പ്രകൃതിചരിത്രത്തിലും സാരമായ യാതൊരു മ-- ഹാദർശനത്തിനും 0രം മതദ്വേഷമെന്ന ആക്ഷേപം അ-- ജ്ഞന്മാരിലും അന്ധവിശ്വാസികളിലും നിന്ന് വരാതിരു-- ന്നില്ലെന്നുതന്നേ പറയാം. എന്നാൽ, ഇങ്ങനെ ആക്ഷി-- പ്തന്മാരായ മഹാത്മാക്കളെ ഇപ്പോൾ ലോകർ നന്ദിപൂർവ്വം പൂജിയ്ക്കുന്നു. ലോകം 0രംഗ്വരലേഖനമാകുന്നു. ആ ലേഖനത്തിന്റെ സൂക്ഷ്മാർത്ഥം ഗ്രഹിക്കുന്നതിന് ചെയ്യപ്പെടുന്ന സ്രമം ഏതും ദൈവദൂഷണം അല്ല, വൈഭ്രഷണമാത്രേ; എന്തെന്നാൽ, ഇതിനാൽ 0രംശ്വരന്റേ യഥാർത്ഥമായ ശക്തിയുംഗുണവും അധികം പ്രകാശിയ്ക്കാനാണിടയുള്ളത്. പ്രകൃതിവിദ്യാവിഷയത്തിൽ എന്നപോലേ ആത്മവിദ്യാ-- വിഷയത്തിലും മനംസാക്ഷിയെഅനുകരിയ്ക്കുന്ന കാര്യത്തിൽ ധീരത്വം കാണിച്ചിട്ടുള്ളവരുടെ ശൌര്യം യുദ്ധശൌര്യത്തെ-- ക്കാൾ ബഹു മാന്യമാകുന്നു. * ക്രിസ്തുസായുജ്യകർമ്മത്തിൽക്രി-- സ്തുവിന്റെ രൂപഭേദമുണ്ടെന്ന മതത്തെ നിഷേധിച്ച അന്ന എന്ന ഒരു ആംഗ്ലേയ സ്ത്രീ സ്വമത നിരാകരണം ചെയ്യാ-- യ്ക്കയാൽ, അതികഠിനാദേഹമർദ്ദനം സഹിച്ചു. പഴേ കുറ്റമത-- ത്തെ മറുത്ത(൭0) ലാറ്റിമറും,(൭൧)റിഡ് ലിയും, അഗ്നിസ്തം-- -------------------------------------------------------------------------------- * ക്രിസ്തുവിന്റെ ശരീരത്തോട് ഐക്യം പ്രാപിയ്ക്കുന്ന-- തിനുള്ള കർബാന" എന്ന കർമ്മം. (൭0) ആംഗ്ലേയമതോപദേശി; പുത്തൻ കൂറ്റു മത- ത്തിന്റെ പ്രമുഖ്യപ്രചാരകൻ; സത്യസന്ധൻ; ഋജ്ജമാർഗ്ഗി; വിദേശ ഗമനത്താൽ സ്വരക്ഷ തേടാത്ത ധീരൻ. വാഴ്ച ക്രി. ശ. ൧൬--ന്റെ ആദ്യഭാഗം. (൭൧) ലാറ്റിമറിന്റെ സഹജീവിയും സമഭാവനും, വാഴ്ച ക്രി. ശ൧൭--ന്റേ ആദ്യഭാഗം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |